കെ.ബി. ഗണേഷ്കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഹൈവേ ഉപരോധിച്ചു
text_fieldsകൊല്ലം: പത്തനാപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ ഗുണ്ടകൾ മർദിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകർ ഹൈവേ ഉപരോധിച്ചു. എം.എൽ.എയെ പ്രതീകാത്മകമായി നടുറോഡിൽ ചങ്ങലക്കിട്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡൻറ് ശരത് മോഹൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ നവാസ് റഷാദി, ഒ.ബി. രാജേഷ്, കൗശിക് എം. ദാസ്, ഷാജഹാൻ പാലയ്ക്കൽ, ബിച്ചു കൊല്ലം, അയത്തിൽ ശ്രീകുമാർ, ശരത് കടപ്പാക്കട, ഷെഹൻഷാ, ഹർഷാദ്, സച്ചിൻ പ്രതാപ്, ഉളിയക്കോവിൽ ഉല്ലാസ്, മഹേഷ് മനു, ഷാരൂഖ്, ഷിബു കടവൂർ, സൈദലി, അഫ്സൽ എന്നിവർ സംസാരിച്ചു.
ഗണേഷ്കുമാറിനെതിരെ ക്രിമിനല്‍ കേസെടുക്കണം –കൊടിക്കുന്നില്‍
ഗുണ്ടാസംഘങ്ങളുമായി പത്തനാപുരം മണ്ഡലത്തിലും പുറത്തും സഞ്ചരിക്കുന്ന കെ.ബി. ഗണേഷ്കുമാറിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. അക്രമങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് കൊട്ടാരക്കരയിലെ എം.പി ഓഫിസിലേക്ക് കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകരെക്കൊണ്ട് മാര്‍ച്ച് സംഘടിപ്പിച്ചതെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.
എല്‍.ഡി.എഫിലെ കക്ഷികള്‍ പോലും അംഗീകരിക്കാത്ത പ്രവര്‍ത്തനശൈലിയുമായി മുന്നോട്ടുപോകുന്ന ഗണേഷ് കുമാര്‍ കാലത്തിെൻറ ചുവരെഴുത്ത് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
എം.പിയുടെ ഓഫിസിലേക്ക് മാർച്ച്
കെ.ബി. ഗണേഷ്കുമാർ എം.എൽ.എക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (ബി) കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ കൊട്ടാരക്കരയിലെ ഓഫിസിലേക്ക് മാർച്ച് നടത്തി. എം.പി ഓഫിസിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു. പ്രതിഷേധയോഗം ജില്ല പ്രസിഡൻറ് എ. ഷാജു ഉദ്ഘാടനം ചെയ്തു. ഗണേഷ്കുമാറിനെ ആക്രമിച്ച് കൊലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ചവറയിൽ നടന്ന അക്രമം അതിെൻറ ഭാഗമാണെന്നും ഷാജു ആരോപിച്ചു.
ജേക്കബ് വർഗീസ് വടക്കടത്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ നെടുവന്നൂർ സുനിൽ, കെ. ശങ്കരൻകുട്ടി, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, വി.ജെ. വിജയകുമാർ, കെ. ഗോപാലകൃഷ്ണപിള്ള, പെരുംകുളം സുരേഷ്, നീലേശ്വരം ഗോപാലകൃഷ്ണൻ, വടകോട് മോനച്ചൻ എന്നിവർ സംസാരിച്ചു.
പത്തനാപുരത്ത് ഹർത്താൽ ഭാഗികം
പത്തനാപുരം പഞ്ചായത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ഹർത്താല്‍ ഭാഗികം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയായിരുന്നു ഹർത്താൽ. കടകമ്പോളങ്ങൾ പൂര്‍ണമായും അടഞ്ഞുകിടന്നു. കെ.എസ്.ആര്.ടി.സിയും സ്വകാര്യബസുകളും സർവിസ് നടത്തി. മെഡിക്കൽ സ്റ്റോറുകളും ചുരുക്കം ചില ഭക്ഷണശാലകളും തുറന്നു. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. രാവിലെ തന്നെ ഹര്‍ത്താലനുകൂലികള്‍ നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും അടക്കം അടപ്പിച്ചിരുന്നു. പുനലൂർ ഡിവൈ.എസ്.പി അനിൽദാസിെൻറ നേതൃത്വത്തിൽ വന്‍ പൊലീസ് സംഘം ഞായറാഴ്ച രാത്രി മുതല്‍ നഗരത്തിലുണ്ട്.
കഴിഞ്ഞ ദിവസം കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സാജുഖാനടക്കം ഏഴുപേർക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രാവിലെ പ്രതിഷേധമാര്‍ച്ച് നടന്നു. നെടുപറമ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കല്ലുംകടവ് ചുറ്റി എം.എല്‍.എ ഓഫിസിലേക്ക് പോകുന്നതിനിടെ പഞ്ചായത്ത് ഓഫിസ് ജങ്ഷനില്‍ െവച്ച് പൊലീസ് തടഞ്ഞു.
ഇത് എറെനേരം ഉന്തിനും തള്ളിനുമിടയാക്കി. തുടര്‍ന്ന്, നടന്ന പ്രതിഷേധയോഗം കെ.പി.സി.സി നിര്‍വാഹകസമിതിയംഗം സി.ആര്. നജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജെ.എല്‍. നസീര്‍ അധ്യക്ഷത വഹിച്ചു. ഷേഖ് പരീത്, അഡ്വ. സാജുഖാന്‍, എം.എ. സലാം, യദുകൃഷ്ണന്, ഷക്കീം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.