പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാക്കള്‍ റിമാൻഡില്‍
text_fieldsകിളികൊല്ലൂര്‍: പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാക്കള്‍ റിമാൻഡില്‍. മങ്ങാട് അറുനൂറ്റിമംഗലം റോസ് നഗര്‍ 25 എയില്‍ ഫൈസി (സല്മാന് ഫൈസി, 21), കരിക്കോട് ടി.കെ.എം.സി പി.ഒയില്‍ പുത്തന്‍വിള കിഴക്കതില്‍ ഫ്രാന്‍സിസ് (23) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ഫ്രാന്‍സിസ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയും ഫ്രാന്‍സിസും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയ ഫൈസി പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡത്തിനിരയാക്കുകയും ചെയ്തു.
ഇരുവരുടെയും ശല്യം സഹിക്കാതായതോടെ 12ന് ഫൈസിയുടെയും ഫ്രാന്‍സിസിന്റെയും പേരെഴുതിവെച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചുവെങ്കിലും 13ന് പെണ്‍കുട്ടി മരിച്ചു. തുടര്‍ന്ന് പ്രതികളായ യുവാക്കളെ ചപ്പേത്തടത്തുനിന്ന് പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ. വിനോദിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ് എ.പി, സ്വാതി വി, സന്തോഷ് വി, അന്‍സര്‍ഖാന്‍, എ.എസ്.ഐ സന്തോഷ്കുമാര്‍.സി, സി.പി.ഒ സാജ്, അനീഷ്, ശിവകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.