Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്ത്രീധനം ചോദിച്ച്...

സ്ത്രീധനം ചോദിച്ച് തീവെച്ചു; കുഞ്ഞ്​ മരിച്ചു, അമ്മക്ക്​ ഗുരുതര പരിക്ക്​

text_fields
bookmark_border
സ്ത്രീധനം ചോദിച്ച് തീവെച്ചു; കുഞ്ഞ്​ മരിച്ചു, അമ്മക്ക്​ ഗുരുതര പരിക്ക്​
cancel
കുമളി: സ്ത്രീധനം ചോദിച്ച് മകന്‍റെ ഭാര്യയെയും കുഞ്ഞിനെയും തീവെച്ച് കൊല്ലാൻ ശ്രമം. പൊള്ളലേറ്റ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ഗുരുതര പൊള്ളലേറ്റ അമ്മയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനി ജില്ലയിലെ കമ്പത്തിന്​ സമീപം നാരായണ തേവൻപെട്ടിയിലാണ് സംഭവം. കൂലിത്തൊഴിലാളിയായ പെരിയ കറുപ്പനാണ് (53) മദ്യലഹരിയിൽ മകൻ അരുൺ പാണ്ട്യന്‍റെ ഭാര്യ സുഖപ്രിയ (21), മകൻ ഒരു വയസ്സുള്ള യാഗിദ് എന്നിവരെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്​. തീ ആളിപ്പടർന്നതോടെ സമീപവാസികൾ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ്​ മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്​ പെരിയ കറുപ്പൻ, ഭാര്യ ഒച്ചമ്മാൾ, രണ്ട് മക്കൾ എന്നിവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ്​ സംഭവം. .......... Cap.: പൊള്ളലേറ്റ് മരിച്ച യാഗിദും ഗുരുതരാവസ്ഥയിൽ കഴിയുന്ന സു​ഖപ്രിയയും .....
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story