Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:41 AM IST Updated On
date_range 19 May 2022 5:41 AM ISTകഞ്ചാവുമായി യുവാവ് പിടിയില്‍
text_fieldsbookmark_border
ഈരാറ്റുപേട്ട: വിൽപനക്കായി വീട്ടില്‍ സൂക്ഷിച്ച 360 ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. നടക്കൽ കീരിയാത്തോട്ടം ഭാഗം തടവനാൽവീട്ടില്‍ സജ്നാസ് (31) ആണ് ഈരാറ്റുപേട്ട പൊലീസിന്‍റെ പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാലാ എ.എസ്.പി പി. നിധിൻരാജിന്‍റെ നിർദേശത്തെ തുടർന്ന് ഈരാറ്റുപേട്ട എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐ വി.വി. വിഷ്ണു, എ.എസ്.ഐ പ്രശാന്ത് എം.പി, സീനിയർ സിവിൽ സി.പി.ഒ കെ.ആർ. ജിനു, സി.പി.ഒമാരായ ജോബി ജോസഫ്, ശരത്ത് കൃഷ്ണദേവ്, ജിനു ജി.നാഥ്, ജോസിമോൾ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. KTL Sajnas പിടിയിലായ സജ്നാസ് 'മേയ് 20' വിനാശവികസനത്തിന്‍റെ ഒന്നാംവാർഷികമായി ആചരിക്കാനൊരുങ്ങി യു.ഡി.എഫ് കോട്ടയം: പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികദിനമായ വെള്ളിയാഴ്ച യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിനാശവികസനത്തിന്‍റെ ഒന്നാംവാർഷികമായി ആചരിക്കും. ഇതിന്‍റെ ഭാഗമായി ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തിൽ വൈകീട്ട് നാല് മുതൽ ആറ് വരെ സായാഹ്നധർണ നടക്കും. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം രാവിലെ 11ന് തിരുനക്കര ഗാന്ധി സ്ക്വയറിന് മുന്നിൽ കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിക്കും. ----------------------------------------------------- മെഡിക്കൽ കോളജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം ഗാന്ധിനഗർ: മെഡിക്കൽ കോളജ് പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ആശുപത്രി പരിസരത്തെ വിവിധ ഭാഗങ്ങളിൽ കൂട്ടത്തോടെ നടക്കുന്ന തെരുവുനായകൾ ആശുപത്രിയിലെത്തുന്നവർക്ക് ശല്യമാകുന്നു. കഴിഞ്ഞദിവസം ആശുപത്രിക്ക് സമീപത്ത് അലഞ്ഞുനടന്നിരുന്ന തെരുവുനായ ലോട്ടറി വിൽപനക്കാരൻ ഉൾപ്പെടെ മൂന്നുപേരെ കടിച്ചു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഇവർക്ക് വിലകൂടിയ മരുന്ന് പുറത്തുനിന്ന് വാങ്ങി കുത്തിവെപ്പ് എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടേണ്ടിവന്നു. പിന്നീട് മറ്റുചിലരുടെ സഹായത്തോടെ രണ്ടുപേർ കുത്തിവെപ്പ് എടുത്തെങ്കിലും ഒരാൾ ഇതുവരെ കുത്തിവെപ്പ് എടുത്തിട്ടില്ല. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കുവാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ktl dogs മെഡിക്കൽ കോളജ് പരിസരത്തെ തെരുവുനായ്ക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story