Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:31 AM IST Updated On
date_range 20 May 2022 5:31 AM ISTഒരുലക്ഷം പുതിയ സംരംഭങ്ങള്‍ നടപ്പാക്കും -മുഖ്യമന്ത്രി
text_fieldsbookmark_border
41 വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനലാഭം 245.62 ശതമാനം വർധിച്ചു കോട്ടയം: 2022-23 വര്‍ഷം ഒരുലക്ഷം പുതിയ സംരംഭങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 7000 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നേടിയിട്ടുണ്ട്. സ്വകാര്യ-പൊതുമേഖലയിലും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടല്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം വെള്ളൂരില്‍ പറഞ്ഞു. കെ.എം.എം.ഇ.എല്‍ 332 കോടിയാണ് പ്രവര്‍ത്തനലാഭം നേടിയിരിക്കുന്നത്. 2021-22 വര്‍ഷത്തില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള 41 വ്യവസായ സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനലാഭം 245.62 ശതമാനം വർധിച്ചു. 2030നകം നടപ്പാക്കാനുദ്ദേശിക്കുന്ന കൃത്യമായ മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ വ്യവസായ മേഖലയെ കാലാനുസൃതമായി നവീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐ.ടി, ടൂറിസം, ബയോടെക്‌നോളജി, കാര്‍ഷികമേഖല, ഭക്ഷ്യവസ്തുക്കളുടെ മേഖല തുടങ്ങി വിവിധ മേഖലകളിലെല്ലാം വലിയതോതില്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. അതേസമയം, വൈദ്യുതി വാഹനങ്ങളുടെ ഉൽപാദനത്തിലൂടെ പ്രകൃതിസൗഹൃദ വ്യവസായ വളര്‍ച്ചക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിന്‍റെയെല്ലാം ഭാഗമായി അടുത്ത 25വര്‍ഷം കൊണ്ട് മധ്യവരുമാന വികസിത നാടുകളുടെ ഗണത്തിലേക്ക് നാടിനെ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഈ ലക്ഷ്യം അതിവിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story