Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി കൂടുതൽ സർവിസുകൾ നടത്തണമെന്നാവശ്യം

text_fields
bookmark_border
കോട്ടയം: ചിങ്ങവനം-ഏറ്റുമാനൂർ പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി ട്രെയിനുകൾ കൂട്ടമായി റദ്ദാക്കിയ സാഹചര്യത്തിൽ . കോട്ടയം - കായംകുളം, കോട്ടയം - എറണാകുളം റൂട്ടുകളില്‍ കൂടുതല്‍ സര്‍വിസ്​ വേണമെന്നാണ് ആവശ്യം. എന്നാല്‍, ശനിയാഴ്ച കാര്യമായ തിരക്ക്​ അനുഭവപ്പെട്ടിട്ടില്ലെന്നാണ്​ കെ.എസ്​.ആർ.ടി.സി വ്യക്തമാക്കുന്നത്​. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്കനുസരിച്ച് മാത്രമാകും സര്‍വിസുകളെന്നാണ്​ കെ.എസ്.ആര്‍.ടി.സി പറയുന്നത്​. ചൊവ്വാഴ്ച മുതൽ വേണാടും റദ്ദാക്കും. ഇതോടെ കൂടുതൽ പേർ ബസിനെ ആശ്രയിക്കുമെന്ന്​ യാത്രക്കാർ പറയുന്നു. കോട്ടയം - കൊല്ലം, കോട്ടയം - എറണാകുളം റൂട്ടിലാകും രൂക്ഷമായ യാത്രക്ലേശം. പരശുറാം, വേണാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ റദ്ദാക്കലാകും യാത്രക്കാരെ ഏറെ വലക്കുക. മധ്യവേനല്‍ അവധിയുടെ അവസാന ആഴ്ചയിലാണ്​ ഗതാഗത നിയന്ത്രണമെന്നതും യാത്രക്കാർക്ക്​ തിരിച്ചടിയാണ്​. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളായ വേണാടിനും പരശുറാമിനും ബദലായി രണ്ടു ട്രെയിനുകള്‍ ഓടിക്കുമെങ്കിലും കോട്ടയം മേഖലയിലെ യാത്രക്കാര്‍ക്ക്​ പ്രയോജനമുണ്ടാകില്ല. കോട്ടയം റൂട്ടിലെ ഏറ്റവും തിരക്കേറിയ ട്രെയിനായ വേണാടിനു ബദലായി കൊല്ലം - ചങ്ങനാശ്ശേരി റൂട്ടിലാണ്​ സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്​. 24 മുതല്‍ 28 വരെയാണ്​ കൊല്ലം -ചങ്ങനാശ്ശേരി റൂട്ടില്‍ മെമുവിന്‍റെ റേക്കുകള്‍ ഉപയോഗിച്ചു വേണാടിന്‍റെ സ്റ്റോപ്പുമായി സര്‍വിസ് നടത്തുക. ഓഫിസ് യാത്രക്കാര്‍ക്ക് വണ്ടി പ്രയോജനമാകുമെന്നാണ് റെയില്‍വേയുടെ വിശ്വാസം. എന്നാല്‍, ​​​​കൊല്ലത്തുനിന്ന്​ രാവിലെ എത്തുന്ന ഈ ട്രെയിൻ പകൽ മുഴുവൻ ചങ്ങനാശ്ശേരിയിൽ നിർത്തിയിടുന്നതിനുപകരം ഇടവേളകളിൽ കൂടുതൽ സർവിസുകൾ നടത്താമെന്ന്​ യാത്രക്കാരുടെ സംഘടനയായ ഫ്രൻഡ്​സ് ഓണ്‍ റെയില്‍സ് ആവശ്യപ്പെട്ടു. അതിനിടെ, തെക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ക്കായി ഭാഗികമായി പരശുറാം എക്​സ്​പ്രസ്​ റെയിൽവേ പുനഃസ്ഥാപിച്ചു. മംഗലാപുരം-ഷൊര്‍ണൂര്‍ റൂട്ടിലാണ്​ സർവിസ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story