Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:31 AM IST Updated On
date_range 23 May 2022 5:31 AM ISTപ്രായത്തെ തോൽപിച്ച് സുവർണ നേട്ടവുമായി മാത്യു ഇലഞ്ഞിമറ്റം
text_fieldsbookmark_border
വീ പോസിറ്റിവ് കോളം..................... പാലാ: പ്രായത്തെ പിന്നിലാക്കി മെഡലുകൾ വാരിക്കൂട്ടി പോരാട്ടവീര്യവുമായി ട്രാക്കില്‍ കുതിക്കുകയാണ് മാസ്റ്റേഴ്‌സ് താരം പാലാ ഇലഞ്ഞിമറ്റത്തില്‍ മാത്യു എന്ന 80കാരന്‍. കഴിഞ്ഞ മേയിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ മെഡലുകളാണ് മാത്യു നേടിയത്. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതിനിധാനം ചെയ്ത് എത്തിയ മാത്യു, 75 വയസ്സിന് മുകളിലുള്ളവരുടെ 400 മീറ്റർ, 200 മീറ്റര്‍ ഓട്ടങ്ങളിൽ സ്വര്‍ണം നേടിയതാണ് നേട്ടങ്ങളുടെ പട്ടികയില്‍ അവസാനത്തേത്. പരിശീലകനായ ഡോ. തങ്കച്ചൻ മാത്യുവിന്‍റെ കീഴിലാണ് പരിശീലനം. തങ്കച്ചനാണ് ജില്ല ടീം മാനേജറും കോച്ചും. പാലാ സ്വദേശിയായ മാത്യു ഇപ്പോള്‍ മുണ്ടക്കയത്താണ് സ്ഥിരതാമസം. നൂറുകണക്കിന് കുട്ടികള്‍ അദ്ദേഹത്തിന്റെ കീഴില്‍ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പ്രദേശത്ത് പരിശീലനം നടത്തുന്നുണ്ട്. വിളക്കുമാടം സെന്റ് ജോസഫ്‌സ് സ്കൂളിലായിരുന്നു മാത്യുവിന്റെ പഠനം. കായികപരിശീലന കേന്ദ്രവും അതുതന്നെ. കുട്ടിക്കാലത്തുതന്നെ പഠനത്തോടൊപ്പം കായികമത്സരങ്ങളിലും കഴിവുതെളിയിച്ചിരുന്നു. പല ഘട്ടത്തിലും പഠനത്തേക്കാള്‍ പ്രാധാന്യം കായികമത്സരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മെഡലുകളും ചാമ്പ്യന്‍ഷിപ്പുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അത്‌ലറ്റിക് ഇനങ്ങളിലായിരുന്നു മാത്യുവിന് താൽപര്യം. മലബാര്‍ സ്‌പെഷല്‍ പൊലീസില്‍ 15 വര്‍ഷം സേവനം അനുഷ്ഠിച്ചിരുന്നു. 45 വയസ്സു മുതല്‍ മാസ്റ്റേഴ്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയിരുന്നു. നിരവധി ജില്ല- സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 80ലേറെ മെഡലുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ഭാര്യ ലീലാമ്മയും മക്കളായ സുജയും സാജും മരുമക്കളും കൊച്ചുമക്കളും നല്‍കുന്ന പിന്തുണയാണ് തന്റെ പ്രേരണയാണ് മാത്യു പറയുന്നു. പടം KTG MATHEW ILAJIMATTOM 1 മാത്യു ഇലഞ്ഞിമറ്റം മെഡൽദാന വേദിയിൽ KTG MATHEW ILAGIMATTOM 2 മാത്യു ഇലഞ്ഞിമറ്റം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story