Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:12 AM GMT Updated On
date_range 23 May 2022 12:12 AM GMTആഗ്രഹമുണ്ടെങ്കിൽ ആകാശത്തിനുമപ്പുറം വളരാം -സന്തോഷ് ജോർജ് കുളങ്ങര
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: ആഗ്രഹങ്ങളും അഭിലാഷങ്ങളുമാണ് എല്ലാ നേട്ടങ്ങളുടെയും അടിത്തറയെന്ന് സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര. ആഗ്രഹമുണ്ടെങ്കിൽ ആകാശത്തിനപ്പുറം വളരാമെന്നും അദ്ദേഹം പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിലെ എം.എൽ.എ സർവിസ് ആർമി നടപ്പിലാക്കുന്ന 'ഫ്യൂച്ചർ സ്റ്റാർസ്' വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ അധ്യയനവർഷത്തെ സമാപനം അമൽജ്യോതി എൻജിനീയറിങ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച തെരേസ സജി (സെന്‍റ് ആന്‍റണീസ് എച്ച്.എസ്.എസ്, വെള്ളിക്കുളം), ശ്രീഹരി എസ്.നായർ (സെന്‍റ് ആന്‍റണീസ് എച്ച്.എസ്.എസ് പൂഞ്ഞാർ), ആദിത്യ ബൈജു (മരിയ ഗൊരത്തി എച്ച്.എസ്.എസ് ചേന്നാട്), എയ്ഞ്ചൽ റോസ് അലക്സ് (സെന്‍റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി), അഞ്ജന പ്രസാദ് (സാം തോം എച്ച്.എസ്.എസ് കണമല) എന്നിവർക്ക് അവാർഡുകൾ നൽകി. പരിശീലന പരിപാടി അടുത്തവർഷവും തുടരുമെന്ന് എം.എൽ.എ അറിയിച്ചു. ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. സിനിമതാരം ഗിന്നസ് പക്രു മുഖ്യപ്രഭാഷണം നടത്തി. അമൽജ്യോതി എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഫാ. സിജു പുല്ലമ്പ്ലായിൽ, അബീഷ്, സണ്ണി ജേക്കബ് ഇടക്കാട്ട്, ഡോ. ആൻസി ജോസഫ്, പ്രഫ. ടോമി ചെറിയാൻ, ഡോ. മാത്യു കണമല, അഭിലാഷ് ജോസഫ് എന്നിവർ സംസാരിച്ചു. ----- KTL WBL MLA Progrrame of for Students 'ഫ്യൂച്ചർ സ്റ്റാർസിന്‍റെ' സമാപന സമ്മേളനം സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story