Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:04 AM GMT Updated On
date_range 25 May 2022 12:04 AM GMTബിവറേജ് ഔട്ട്ലെറ്റിലെ മോഷണം: അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
text_fieldsbookmark_border
അടൂർ: അടൂർ ബൈപാസ് വിദേശമദ്യശാലയിൽനിന്ന് മുപ്പതിനായിരത്തിൽപരം രൂപയുടെ വിദേശമദ്യവും മൊബൈൽ ഫോണുകളും സി.സി ടി.വി ഡി.വി.ആറുകളും കൈക്കലാക്കിയ ശേഷം കടന്നുകളഞ്ഞ പ്രതികളെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ഉത്തർ ദിനാജ്പുർ ജില്ലയിലെ ഗോൽപോക്കർ സ്വദേശി സംഷാദ് (28), വെസ്റ്റ് ബംഗാൾ ഉത്തർ ദിനാജ്പുർ ജില്ലയിലെ ബാബൻബാരി സ്വദേശി ജെഹീർ ആലം (20) എന്നിവരാണ് അറസ്റ്റിലായത്. മേയ് ആറിന് രാവിലെ വിദേശമദ്യശാല തുറക്കാൻ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഷട്ടറിന്‍റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ലോക്കർ കുത്തിപ്പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് മേശകളും അലമാരയും തകർത്ത പ്രതികൾ സി.സി ടി.വി കാമറയുടെ ഡി.വി.ആറുകളും മദ്യക്കുപ്പികളും മൊബൈൽ ഫോണുകളും കൊണ്ടുപോകുകയായിരുന്നു. അടൂർ ടൗണിന് സമീപത്തെ നൂറുകണക്കിന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘത്തിന് പ്രതികൾ അന്തർസംസ്ഥാന തൊഴിലാളികൾ ആണെന്ന സൂചന ലഭിച്ചു. തുടർന്ന് ഇവരുടെ ക്യാമ്പുകളും പരിസരത്തെ ഹോട്ടലുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമടക്കം നടത്തിയ അന്വേഷണത്തിൽ പ്രതികൾ കോട്ടയം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. കോട്ടയത്തെ അന്വേഷണത്തിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സംഷാദിനെ കണ്ണൂർ, പയ്യന്നൂരിൽനിന്നും രണ്ടാം പ്രതി ജെഹീറിനെ എറണാകുളം, ഇടപ്പള്ളിയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്‍റെ നിർദേശപ്രകാരം അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്‍റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, ജോബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. PTG ADR Arrest 1. ജഹീർ ആലം 2. സംഷാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story