Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:05 AM GMT Updated On
date_range 25 May 2022 12:05 AM GMTമൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളുടെ മികവ് പരിശോധിക്കുന്നു
text_fieldsbookmark_border
മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളുടെ മികവ് പരിശോധിക്കാൻ ടെൻഡർ നടപടി തുടങ്ങി. 4.28 കോടിയുടെ ടെൻഡറാണ് ക്ഷണിച്ചിരിക്കുന്നത്. വൈദ്യുതി നിലയത്തിലെ ആറ് ജനറേറ്ററുകളുടെയും മികവ് പരിശോധിക്കാനാണ് തീരുമാനം. 1985, 1986 കാലഘട്ടങ്ങളിലാണ് നാല്, അഞ്ച്, ആറ് നമ്പർ ജനറേറ്ററുകൾ സ്ഥാപിച്ചത്. ശേഷം കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും സ്ഥാപിച്ച് 37 വർഷം കഴിഞ്ഞതിനാൽ വിപുലമായ അഴിച്ചുപണി നടത്തിയാലേ കൂടുതൽ കാലത്തേക്ക് പ്രവർത്തിപ്പിക്കാനാകൂ. അഴിച്ചുപണിക്ക് മുന്നോടിയായ പഠനത്തിനായാണ് 4.28 കോടിയുടെ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ടെൻഡർ എടുക്കുന്ന ഏജൻസി നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ജനറേറ്ററുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഏതെല്ലാം ഭാഗങ്ങൾ മാറ്റണം, ഏതെല്ലാം നവീകരിക്കണം, എന്തെല്ലാം അറ്റകുറ്റപ്പണി നടത്തണം എന്ന് തിരുമാനിക്കുക. പഠനത്തിനുമാത്രം ആറുമാസം വേണ്ടിവരുമെന്നാണ് കരുതുന്നത്. മെക്കാനിക്കൽ വിഭാഗം, കൺട്രോൾ വിഭാഗം, പെൻസ്റ്റോക്ക് വിഭാഗം തുടങ്ങി ഓരോന്നിനും പ്രത്യേകം എൻജിനീയർമാർ എത്തിയാണ് പരിശോധിക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്യുന്നത്. വൈദ്യുതി ഉൽപാദനം കുറവുള്ള മഴക്കാല സമയത്തേ പരിശോധന സാധ്യമാകൂ. 2011ൽ ഒന്ന്, രണ്ട്, മൂന്ന് നമ്പർ ജനറേറ്ററുകളുടെ റെസിഡ്യുവൽ ലൈഫ് അനാലിസിസ് (ആർ.എൽ.എഫ്) പരിശോധന നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഇവയുടെ നവീകരണ പ്രവർത്തനങ്ങൾ 2020ൽ പൂർത്തിയാക്കിയിരുന്നു. ജി.ഇ പവർ ഇന്ത്യ ലിമിറ്റഡ് കമ്പനിയാണ് 70 കോടി ചെലവിൽ നവീകരണം നടത്തിയത്. 1976 ഫെബ്രുവരി 12ന് പ്ര വർത്തനം തുടങ്ങിയ നിലയത്തിൽ 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്റർ രണ്ട് ഘട്ടങ്ങളായാണ് സ്ഥാപിച്ചത്. 2020 ആയപ്പോഴേക്കും മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകൾ ഒരു ലക്ഷം ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചുകഴിഞ്ഞു. tdl mltm മൂലമറ്റം വൈദ്യുതി നിലയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story