Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണ്ഡലം മുജാഹിദ്‌...

മണ്ഡലം മുജാഹിദ്‌ സമ്മേളനം

text_fields
bookmark_border
കോട്ടയം: 'ധാർമിക ജീവിതം സുരക്ഷിത സമൂഹം' മുദ്രാവാക്യമുയർത്തി വിസ്‌ഡം ഇസ്​ലാമിക്‌ ഓർഗനൈസേഷൻ വ്യാഴാഴ്‌ച വൈകീട്ട്‌ അഞ്ചിന്‌ ഈരാറ്റുപേട്ട മഞ്ചാടിത്തുരുത്തിലെ സലഫി നഗറിൽ നടക്കും. സംസ്ഥാന പ്രസിഡന്‍റ്​ അർഷദ്‌ അൽഹികമി താനൂർ ഉദ്‌ഘാടനം ചെയ്യും. 'സമകാലിക ഇന്ത്യ: പ്രശ്‌നങ്ങളും പരിഹാരങ്ങളും' വിഷയത്തിൽ മുജാഹിദ്‌ ബാലുശ്ശേരി പ്രഭാഷണം നടത്തും. ജില്ല പ്രസിഡന്‍റ്​ സക്കീർ ഹുസൈൻ മൗലവി അധ്യക്ഷതവഹിക്കും. സഹകരണ ബാങ്കിലെ ക്രമക്കേട്: ജീവനക്കാരുടെ മൊഴിയെടുത്തു ഏറ്റുമാനൂർ: സർവിസ് സഹകരണ ബാങ്കിൽ ഭൂമി ഈടുവച്ച് നൽകിയ വായ്‌പ ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന സംഭവത്തിൽ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി. ബാങ്കി‍ൻെറ ഹെഡ് ഓഫിസിലെത്തിയ അന്വേഷണസംഘം, ജീവനക്കാരിൽനിന്ന്​ മൊഴിയെടുത്തു. തുടർന്ന് വിവാദമായ പേരൂരിലെ ഭൂമി സന്ദർശിച്ചു. ജോയന്‍റ്​ രജിസ്ട്രാറുടെ അടിയന്തര നിർദേശപ്രകാരം കുമാരനല്ലൂർ യൂനിറ്റ് സഹകരണ ഇൻസ്പെക്ടർ പി.ആർ. സവിത, കോഓപറേറ്റിവ് ഇൻസ്പെക്ടർമാരായ അനുപ്, സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു വിഭാഗങ്ങളായാണ് അന്വേഷണം. ഭൂമി ഈടുവച്ച് നൽകിയ വായ്‌പ ഇടപാടിലെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന പരാതിയാണ് സവിത അന്വേക്ഷിക്കുന്നത്. മറ്റ് ക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ടോയെന്നറിയാനാണ് കോഓപറേറ്റിവ് ഇൻസ്പെക്ടർമാർ പരിശോധന നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story