Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:19 AM GMT Updated On
date_range 25 May 2022 12:19 AM GMT'മനസ്സോടിത്തിരി മണ്ണിനെ' ചേർത്ത് കോട്ടയം
text_fieldsbookmark_border
കോട്ടയം: ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തുന്നതിനായി സർക്കാർ നടപ്പാക്കിയ 'മനസ്സോടിത്തിരി മണ്ണ്' കാമ്പയിനോട് ജില്ലയിൽ മികച്ച പ്രതികരണം. കാമ്പയിൻെറ ആദ്യഘട്ടത്തിൽ 82.084 സെന്‍റ് സ്ഥലമാണ് സംഭാവനയായി ലഭിച്ചത്. വെള്ളൂർ തോന്നല്ലൂരിൽ ഡോ. ബി.ആർ. രാജലക്ഷ്മി, സഹോദരൻ ആർ.ബി. ബാബു എന്നിവർ മാതാപിതാക്കളുടെ സ്മരണാർഥം 65.084 സെന്‍റ് കൈമാറി. വഴിയും കുടിവെള്ളവും വൈദ്യുതിയുമടക്കമുള്ള സൗകര്യങ്ങളുള്ള ഈ ഭൂമി നറുക്കെടുപ്പിലൂടെ 13 കുടുംബങ്ങൾക്ക് നൽകി. ലൈഫ് പദ്ധതിയിലൂടെ ഇവർക്ക് വീട് നിർമിച്ചുനൽകും. 3.5 സെന്‍റ് വീതമാണ് ഇവർക്ക് ലഭിച്ചത്. ഡോ. രാജലക്ഷ്മിയുടെ അഭ്യർഥന മാനിച്ച് പ്രദേശത്തിന് സാരസ്വതം നഗർ എന്നു പേരിടാൻ പഞ്ചായത്ത് തീരുമാനിച്ചു. വെള്ളൂർ പഞ്ചായത്തിൽ വൈപ്പേൽപ്പടി കുര്യാക്കോസ് തോട്ടത്തിൽ 17 സെന്‍റ് സ്ഥലം കൈമാറി. വെള്ളൂർ മൂന്നാംവാർഡിലെ പഞ്ചായത്ത് അംഗമാണ് കുര്യാക്കോസ്. മന്ത്രി വി.എൻ. വാസവന് കുര്യാക്കോസ് സമ്മതപത്രം കൈമാറി. കാമ്പയിൻെറ ജില്ലതല ഉദ്ഘാടനച്ചടങ്ങിൽ ഭൂമിനൽകിയ ബി.ആർ. ബാബു, കുര്യാക്കോസ് എന്നിവരെ മന്ത്രി ആദരിച്ചു. മനസ്സോടിത്തിരി മണ്ണിൻെറ ഭാഗമായി ഭൂമി സംഭാവനയായി നൽകാൻ ആഗ്രഹിക്കുന്നവർക്ക് ലൈഫ് മിഷൻെറ ജില്ല കോഓഡിനേറ്ററായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story