Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതൃക്കാക്കര:...

തൃക്കാക്കര: സർക്കാറിനേറ്റ ആഘാതം -തിരുവഞ്ചൂർ, സർക്കാറിനെതിരായ ജനവിധി -കെ.സി. ​ജോസഫ്​

text_fields
bookmark_border
കോട്ടയം: വർഗീയതക്ക്​ വിത്തുവിതച്ച സർക്കാറിനേറ്റ ആഘാതമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന്​ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കെ-റെയിലിന്റെ മഞ്ഞക്കുറ്റിക്ക് ജനം മറുപടി നൽകി. യു.ഡി.എഫ്​ തരംഗമാണ് തൃക്കാക്കരയിൽ ഉണ്ടായത്. വി.ഡി. സതീശൻ മുന്നിൽനിന്നു നയിച്ച പോരാട്ടത്തിന്റെ ഫലം. കത്തിക്കൊണ്ടിരിക്കുന്ന പുരയിലേക്കാണ് കെ.വി. തോമസ് പോയത്. ഇപ്പോൾ അദ്ദേഹവും കത്തുകയാണ് എന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്​ ഫലം പിണറായി സർക്കാറിനെതിരായ ശക്തമായ ജനവിധിയാണെന്ന് മുൻ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. തുടർഭരണം ലഭിച്ചതോടെ തനിക്ക് എന്തും ചെയ്യാനുള്ള അധികാരമാണ് ജനങ്ങൾ നൽകിയതെന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിച്ചു. സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളമാകെ നിലപാട് എടുത്തിട്ടും എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് അഹങ്കാരമായിരുന്നു. ഇനിയെങ്കിലും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും കെ.സി. ജോസഫ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story