Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 12:12 AM GMT Updated On
date_range 5 Jun 2022 12:12 AM GMTഭൂമി തർക്കം: വിജിലൻസ് അന്വേഷണത്തിന് കോട്ടയം നഗരസഭ
text_fieldsbookmark_border
ജില്ല സർവേ സൂപ്രണ്ടിൻെറ കത്തിൻെറ അടിസ്ഥാനത്തിൽ നഗരസഭ അസി.എൻജിനീയറുടെ റിപ്പോർട്ടിൽ വൻ പ്രതിഷേധം കോട്ടയം: നഗരസഭയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിജിലൻസ് അന്വേഷണത്തിന് കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിൽ ശിപാർശ. കോട്ടയം നഗരസഭയുടെ പ്രധാന ഓഫിസിനോട് ചേർന്ന സ്ഥലം സമീപ ഹോട്ടലുടമ കൈയേറിയെന്നാണ് പരാതി. താലൂക്ക് സർവേയർ നടത്തിയ പരിശോധനയിൽ കൈയേറ്റം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നിയമപോരാട്ടത്തിലേക്ക് നീങ്ങി. ഇതിനിടെ, വീണ്ടും നടത്തിയ സർവേയിൽ നഗരസഭയുടെ സ്ഥലം നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തിയതായി കാട്ടി ജില്ല സർവേ സൂപ്രണ്ട് കത്ത് നൽകിയെന്നും ഇതനുസരിച്ച് നഗരസഭ അതിർത്തി മതിൽകെട്ടി സംരക്ഷിക്കാമെന്നും നഗരസഭ അസി.എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് കൗൺസിൽ യോഗത്തിൻെറ മുന്നിലെത്തിയപ്പോഴാണ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനമാണ് കൗൺസിൽ യോഗത്തിൽ ഉയർന്നത്. സർവേയിൽ അട്ടിമറി നടന്നതായും പുതിയ നടപടിയിൽ ദുരൂഹതയുണ്ടെന്നും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ വിമർശനം നടത്തി. നഗരസഭയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും ഇവർ ആരോപിച്ചു. ജില്ല സർവേ സൂപ്രണ്ടിൻെറ തീരുമാനത്തിനെതിരെ സർവേ ഡെപ്യൂട്ടി കമീഷണർക്ക് അപ്പീൽ നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഹൈകോടതിയിലും കോട്ടയം മുൻസിഫ് കോടതിയിലും കേസുകൾ നിലനിൽക്കെ, വിഷയം അജണ്ടയായി കൗൺസിലിന് മുന്നിൽ എത്തിയത് ഉദ്യോഗസ്ഥരുടെ ഒത്തുകളിയിലൂടെയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. -------- തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂനിറ്റുകൾ ശുചിത്വ മിഷനിൽനിന്ന് നഗരസഭക്ക് അനുവദിച്ച ഫണ്ട് ചെലവഴിക്കാത്തതിനെത്തുടർന്ന് മടക്കി നൽകാൻ നിർദേശിച്ച സാഹചര്യത്തിൽ അടിയന്തരമായി ഈ പണം ചെലവഴിക്കാൻ തീരുമാനിച്ചു. ഇതിനായി ഉടൻ പദ്ധതി തയാറാക്കാൻ ആരോഗ്യ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി. മാർച്ച് 31നുമുമ്പ് നടപ്പാക്കാനും കൗൺസിൽ ധാരണയായി. തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂനിറ്റുകൾ സ്ഥാപിക്കും. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. നാട്ടകം മേഖല കാര്യാലയത്തോട് ചേർന്ന മുറി താമസിക്കാനായി നൽകണമെന്ന ജീവനക്കാരൻെറ അപേക്ഷ കൗൺസിൽ തള്ളി. നാട്ടകം ഗവ. ആയുർവേദ ആശുപത്രിയിലെ മോട്ടോർ അറ്റകുറ്റപ്പണിക്ക് അനുമതി നൽകി. ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story