Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:04 AM GMT Updated On
date_range 7 Jun 2022 12:05 AM GMTഅയിരൂരില്‍ ഇടഞ്ഞ ആന പമ്പാനദിയില്‍ ചാടി
text_fieldsbookmark_border
റാന്നി: അയിരൂർ മൂക്കന്നൂരിൽ പമ്പ നദിയിലിറങ്ങിയ പിടിയാന കരയിൽ കയറാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചത് പരിഭ്രാന്തി പരത്തി. അഞ്ച് മണിക്കൂറോളം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ആനയെ തളച്ചത്. തിരുവനന്തപുരം സ്വദേശിയുടെ സീതയെന്ന പിടിയാനയാണ് ഇടഞ്ഞത്. തടി പിടിക്കാനാണ് ഇവിടെ എത്തിച്ചത്. തിങ്കളാഴ്ച പണിയില്ലാത്തതിനാൽ പമ്പാനദിയിൽ കുളുപ്പിക്കാൻ കൊണ്ടുപോകവെ നദിയിലേക്ക് ഓടിയിറങ്ങി പാപ്പാന്റെ നിർദേശങ്ങൾ കേൾക്കാതെ നീന്തിനടക്കുകയായിരുന്നു. ഉച്ചക്ക് ഒന്നോടെയാണ് ആന നദിയിലിറങ്ങിയത്. വൈകീട്ട് ആറോടെയാണ് തളക്കാനായത്. നദീതീരത്തുകൂടി പോകവെ പശുക്കുട്ടി ഓടിവരുന്നത് കണ്ട് വിരണ്ടാണ് ആന നദിയിലേക്ക് ചാടിയതെന്നാണ് പാപ്പാന്മാർ പറയുന്നത്. കരയിൽ കയറാതെ അക്കരെ ചെറുകോൽ പഞ്ചായത്തിലെ പഞ്ചായത്ത് കടവിലേക്ക് നീന്തിപ്പോയി. തുടർന്ന് ആറ്റിൽക്കൂടി കിഴക്കോട്ട് അരക്കിലോമീറ്റർ നീങ്ങിയ ശേഷം പുതമൺ കരയിൽ കടവിനടുത്ത് നിലയുറപ്പിച്ചു. ആനയുടെ ഒരു കണ്ണിന് കാഴ്ചക്കുറവുണ്ട്. നദിയിൽ നീന്തിനടന്ന ആനയുടെ പുറത്തുകയറാൻ വള്ളത്തിൽ കയറിയ പാപ്പാൻ ശ്രമം നടത്തിയെങ്കിലും ആന അയാളെ കുടഞ്ഞെറിഞ്ഞു. പിന്നീട് രണ്ട് തവണകൂടി ആനറപ്പുറത്തുകയറാൻ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. പിന്നീട് പഴക്കുലകാട്ടി പ്രലോഭിപ്പിച്ച് കരക്കുകയറ്റാൻ നോക്കിയെങ്കിലും അതും വിഫലമായി. ശങ്കു എന്ന പാപ്പാനാണ് ഒപ്പമുണ്ടായിരുന്നത്. സംഭവമറിഞ്ഞ് വലിയ ജനക്കൂട്ടം നദിയുടെ ഇരുവശവും കൂടി. നദിയിൽ ജലനിരപ്പ് കൂടുതലായത് ആശങ്ക പരത്തി. പലഭാഗത്തും കയങ്ങളുണ്ടെന്നും ആന അതിൽ അകപ്പെടുമോ എന്ന ആശങ്കയായിരുന്നു നാട്ടുകാർക്ക്. കരയിൽ കയറിയാൽ അക്രമം കാട്ടുമോ എന്ന ഭയവും ഉണ്ടായി. വൈകീട്ടോടെ വനപാലകരും സ്ഥലത്തെത്തി. ഇരുട്ടുവീഴുന്ന സമയമായതോടെ ആന അതിനെ കുളിപ്പിക്കാൻ ഇറക്കാറുള്ള കടവിലെത്തി തനിയെ കരയിൽ കയറുകയായിരുന്നു. കരയിൽ കയറിയ ശേഷം ശാന്തയായി നിന്നതിനാൽ സ്ഥിരമായി തളക്കുന്നിടത്ത് എത്തിച്ച് തളക്കുകയായിരുന്നു. തിരുവനന്തപുരം കളിയാക്കാവിള സ്വദേശി അനിലിന്‍റേതാണ് ആന. കോഴഞ്ചേരി സ്വദേശി തടിപടിക്കാൻ പാട്ടത്തിനെടുത്ത് കൊണ്ടുവന്നതാണ്. മൂക്കന്നൂർ ശ്രീമഹാദേവ ക്ഷേത്രത്തിന് സമീപം സ്വകാര്യ വക്തിയുടെ സ്ഥലത്ത് ഒരുമാസമായി ഉണ്ടായിരുന്നു. തടിപ്പണികൾക്ക് കൊണ്ടുപോയ ശേഷം ഇവിടെയാണ് തളച്ചിരുന്നത്. റാന്നി, ആറന്മുള, കോയിപ്രം പൊലീസും റാന്നി അഗ്നിരക്ഷാസേന യൂനിറ്റും സ്ഥലത്തുണ്ടായി. Ptl rni_1 elephant Photo: അയിരൂരിനടുത്ത് ഇടഞ്ഞ ആന പമ്പാനദിയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story