Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:17 AM GMT Updated On
date_range 7 Jun 2022 12:17 AM GMTമന്ത്രിയുടെ ഉറപ്പ് പാഴായി: ഈരാറ്റുപേട്ട ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് ഒ.പി ഇല്ല
text_fieldsbookmark_border
ഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് ഡോക്ടർമാരുടെ സേവനം വൈകീട്ട് ആറുവരെ ദീർഘിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജിൻെറ ഒക്ടോബർ നാലിലെ നിയമസഭയിലെ പ്രസ്താവന വെറും പാഴ്വാക്കായി. ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എയുടെ സബ്മിഷന് മറുപടിയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം എന്ന നിലക്ക് ഈ തീരുമാനം ഇവിടുത്തുകാർക്ക് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ, രണ്ടുമാസമായി ഉച്ചകഴിഞ്ഞ് ഇവിടെ ഡോക്ടർമാർ ഇല്ലെന്ന് നാട്ടുകാരും പറയുന്നു. ഡോക്ടർമാരെ പെട്ടെന്ന് സ്ഥലംമാറ്റിയതാണ് ഉച്ചകഴിഞ്ഞ ഒ.പി തടസ്സപ്പെട്ടതെന്ന് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. സഹല ഫിർദൗസ് പറഞ്ഞു. ഡോക്ടർമാർക്ക് സ്ഥലംമാറ്റം അനുവദിക്കുമ്പോൾ നിലവിലെ ഒ.പി തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നഗരസഭ ചെയർപേഴ്സൻ ജില്ല മെഡിക്കൽ ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 2021 ജനുവരി 18നാണ് ഹൈകോടതി ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന് സർക്കാറിന് ഉത്തരവ് നൽകിയത്. എന്നാൽ, കോടതി ഉത്തരവ് സർക്കാർ ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ഈരാറ്റുപേട്ട നഗരസഭയിലെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ എട്ട് പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് താലൂക്ക് ആശുപത്രിയായി ഉയർത്തിയാൽ വളരെയെറെ പ്രയോജനം ചെയ്യും. ഈരാറ്റുപേട്ട നഗരസഭയിലെയും ബ്ലോക്ക് പഞ്ചായത്തിലെ ജനസംഖ്യ രണ്ടരലക്ഷത്തോളം വരും. ഈ പഞ്ചായത്തുകളിൽ ഉരുൾപൊട്ടലുകൾ പോലെ പ്രകൃതിദുരന്തങ്ങൾ പതിവാണ്. നിലവിൽ അനുവദിച്ച തസ്തികകൾ വെട്ടിച്ചുരുക്കി ഈരാറ്റുപേട്ട സർക്കാർ ആശുപത്രിയെ അവഗണിക്കുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. --------- പടം ഒഴിഞ്ഞുകിടക്കുന്ന ഈരാറ്റുപേട്ട സർക്കാർ ആശുപത്രി ഒ.പി ബ്ലോക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story