Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചെത്തിപ്പുഴക്കടവ്...

ചെത്തിപ്പുഴക്കടവ് ടൂറിസം പദ്ധതി നവീകരണം തുടങ്ങി

text_fields
bookmark_border
ചെത്തിപ്പുഴക്കടവ് ടൂറിസം പദ്ധതി നവീകരണം തുടങ്ങി
cancel
നാലുവര്‍ഷം മുമ്പ്​ കിറ്റ്കോയുടെ സഹായത്തോടെ ചെത്തിപ്പുഴക്കടവ് സൗന്ദര്യവത്​കരണ പദ്ധതി ആരംഭിച്ചിരുന്നു ചങ്ങനാശ്ശേരി: ചെത്തിപ്പുഴക്കടവ് ടൂറിസം പദ്ധതിയുടെ നവീകരണ പ്രവര്‍ത്തനം തുടങ്ങി. മൂന്ന് ഘട്ടമായാണ് നടക്കുന്നത്. എം.എല്‍.എ ഫണ്ടും ജലസേചന വകുപ്പും ചേര്‍ന്നാണ് നവീകരിക്കുന്നത്​. ചെത്തിപ്പുഴ കടവ് മുതല്‍ വെരൂര്‍ച്ചിറ പാലം, കണ്ണംപേരൂര്‍ചിറ, പാലാത്രച്ചിറ വരെ എന്നിങ്ങനെയാണ് നവീകരണം. കടവിലെ പോള പൂര്‍ണമായി വാരി നീക്കംചെയ്തു. തോടി‍ൻെറ ആഴംകൂട്ടല്‍ പുരോഗമിക്കുകയാണെന്ന് വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ സോഫി ലാലിച്ചന്‍ പറഞ്ഞു. കിറ്റ്കോയുടെ സഹായത്തോടെ നാലുവര്‍ഷം മുമ്പ്​ ചെത്തിപ്പുഴക്കടവ് സൗന്ദര്യവത്​കരണ പദ്ധതി ആരംഭിച്ചിരുന്നു. എന്നാല്‍, പദ്ധതി പാതിവഴിയിലായിരുന്നു. 50 ലക്ഷം രൂപ ചെലവഴിച്ചാണ് ടൂറിസം പദ്ധതി ആരംഭിച്ചത്. രണ്ട് കോഫി ഷോപ്പുകള്‍ ഇവിടെ നിര്‍മിച്ചിരുന്നു. കല്‍പടവുകള്‍ നിര്‍മിക്കുകയും കടവിന്​ ചുറ്റും ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. നവീകരണം മുടങ്ങിയതോടെ, കടവ് കാടും പോളയും നിറഞ്ഞനിലയിലായി. ചങ്ങനാശ്ശേരി നഗരസഭയുടെയും വാഴപ്പള്ളി പഞ്ചായത്തി‍ൻെറയും അതിര്‍ത്തിയിലാണ് കടവ് സ്ഥിതി ചെയ്യുന്നത്. മോര്‍ക്കുളങ്ങര, പാലാത്രച്ചിറ ബൈപാസിലൂടെ എം.സി റോഡിന്​ കുറുകെ ഒഴുകി ബോട്ടുജെട്ടിക്കു സമീപം ചെത്തിപ്പുഴ തോട് എത്തിച്ചേരുന്നത്. പ്രദേശത്തെ ഓടകളുടെ ഓവ് വന്നുചേരുന്നതും ഇവിടേക്കാണ്. കടവിന്​ സമീപത്തായി സ്വകാര്യവ്യക്തികള്‍ സ്ഥലം കൈയേറുന്നതായും ആരോപണമുയര്‍ന്നിരുന്നു. ചെത്തിപ്പുഴക്കടവിനെ സായാഹ്ന വിനോദ വിശ്രമകേന്ദ്രമായി മാറ്റിയെടുക്കാന്‍ സാധിച്ചാല്‍ ടൂറിസത്തി‍ൻെറ അനന്തസാധ്യതകള്‍ക്കാണ് വഴിയൊരുക്കുന്നത്. ചെറുബോട്ടുകളിലും വള്ളങ്ങളിലും സഞ്ചരിക്കുന്നതിനുള്ള സൗകര്യമൊരുക്കിയാല്‍ ചെത്തിപ്പുഴ തോട്​ വീണ്ടും സജീവമാകും. പാടശേഖരത്തിന്​ നടുവിലൂടെ ഒഴുകുന്ന തോട്ടിലൂടെയുള്ള യാത്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കും. ------- KTL CHR 6 Chethipuzha Kadav ചെത്തിപ്പുഴക്കടവ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story