Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:30 PM GMT Updated On
date_range 5 Aug 2022 7:30 PM GMTമുല്ലപ്പെരിയാർ പുറത്തേക്കൊഴുകി; തീരം ശാന്തം
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.75 അടിയായി ഉയർന്നതിനെ തുടർന്ന് ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടെങ്കിലും ഇക്കുറി തീരം ശാന്തമായിരുന്നു. അണക്കെട്ടിൽനിന്ന് ജലം തുറന്നുവിടുന്നത് സംബന്ധിച്ച് മുൻകൂട്ടി വിവരങ്ങൾ നൽകിയതും പകൽ ജലം തുറന്നു വിട്ടതും ജനങ്ങൾക്ക് ആശ്വാസമായി. മുല്ലപ്പെരിയാറിൽനിന്ന് മൂന്നു ഘട്ടമായി ജലം തുറന്നുവിട്ടപ്പോൾ അണക്കെട്ടിന്‍റെ സമീപപ്രദേശമായ വള്ളക്കടവ്, ചപ്പാത്ത് ഭാഗങ്ങളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, വാഴൂർ സോമൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ നടപടികൾ ഒരുക്കാൻ അധികൃതർ രംഗത്തെത്തിയിരുന്നു. ദുരന്തനിവാരണ സേനയിലെ 20 അംഗ സംഘവും പ്രദേശത്ത് ക്യാമ്പ് ചെയ്ത് ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. ഉച്ചക്ക് രണ്ടിനും പിന്നീട് വൈകീട്ട് അഞ്ചിനും ആറിനും കൂടുതൽ ജലം ഒഴുകിയെത്തിയെങ്കിലും നാട്ടുകാരെ ഭീതിപ്പെടുത്താതെ ജലം ശാന്തമായൊഴുകി. കഴിഞ്ഞ വർഷം ഒക്ടോബർ 29നാണ് മുല്ലപ്പെരിയാറിൽനിന്ന് ഏറ്റവും ഒടുവിൽ ജലം ഇടുക്കിയിലേക്ക് തുറന്നുവിട്ടത്. അന്ന് രാത്രിയിൽ ജലം തുറന്നുവിട്ടത് പ്രദേശത്ത് ഏറെ ഭീതിയും പ്രതിഷേധത്തിനും കാരണമായിരുന്നു. മൂന്ന് ഷട്ടർ വഴി സെക്കൻഡിൽ 844 ഘന അടി ജലമാണ് അന്ന് തുറന്നുവിട്ടിരുന്നത്. സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര ജലവിഭ കമീഷൻ അംഗീകരിച്ച റൂൾകേർവ് പ്രകാരമാണ് അണക്കെട്ടിൽനിന്ന് വെള്ളിയാഴ്ച ജലം തുറന്നുവിട്ടത്. ഇതുപ്രകാരം ആഗസ്റ്റ് 10 വരെ ജലനിരപ്പ് 137.50 അടിയാക്കി നിലനിർത്തണം. അണക്കെട്ടിൽനിന്ന് ജലം തുറന്നുവിടുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മുമ്പ് അധികൃതർ പ്രഖ്യാപിച്ചിരുന്ന സൈറൺ, വഴിവിളക്കുകൾ എന്നിവ ഇതേവരെ സ്ഥാപിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കി. മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ............... cap: മുല്ലപ്പെരിയാർ ജലം വള്ളക്കടവ് ചപ്പാത്ത് പാലം വഴി ഇടുക്കിയിലേക്ക് ഒഴുകുന്നു ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story