Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കി ഡാം ഓറഞ്ച്​...

ഇടുക്കി ഡാം ഓറഞ്ച്​ അലർട്ടിൽ

text_fields
bookmark_border
തൊടുപുഴ: ജലനിരപ്പ്​ ഉയർന്നതിനെത്തുടർന്ന്​ മുല്ലപ്പെരിയാർ ഡാം തുറന്നതിന്​ പിന്നാലെ ഇടുക്കി അണക്കെട്ട്​ ഓറഞ്ച്​ അലർട്ടിൽ​. ബ്ലൂ അലർട്ടിലായിരുന്ന ഡാമിൽ വെള്ളിയാഴ്ച വൈകീട്ട്​ ഏഴോടെ ജലനിരപ്പ്​ 2381.53 അടി കടന്നതോടെയാണ്​ രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച്​ അലർട്ട്​ പുറപ്പെടുവിച്ചത്​. 2382.53 അടിയാണ്​ അടുത്ത മുന്നറിയിപ്പായ റെഡ്​ അലർട്ടിന്‍റെ​ ലെവൽ. വെള്ളിയാഴ്ച വൈകീട്ട്​ ഏഴിനുള്ള കണക്കുപ്രകാരം 2381.54 അടി വെള്ളമാണ്​ ഡാമിലുള്ളത്​. ഇത്​ സംഭരണശേഷിയുടെ 75.48 ശതമാനമാണ്​. കഴിഞ്ഞവർഷം ഇതേസമയം 2370.34 അടി ആയിരുന്നു. ഇടുക്കി ഡാം തുറക്കേണ്ടിവന്നാൽ ആലുവയിലടക്കം പെരിയാറിലെ ജലനിരപ്പ്​ പരിശോധിച്ചശേഷം മാത്രമായിരിക്കുമെന്ന്​ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാറിൽനിന്നുള്ള വെള്ളം വള്ളക്കടവ്​, വണ്ടിപ്പെരിയാർ, ചപ്പാത്ത്​, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലാണ്​ എത്തുന്നത്​. മുല്ലപ്പെരിയാറിന്​ പുറമെ ജില്ലയിലെ പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, കുണ്ടള, മലങ്കര അണക്കെട്ടുകൾ തുറന്ന നിലയിലാണ്​. ​ഇരട്ടയാർ ഡാം റെഡ്​ അലർട്ടിലാണ്​. പൊന്മുടിയിൽ 706.85 മീറ്റർ, ലോവർ പെരിയാറിൽ 253 മീറ്റർ, കല്ലാർകുട്ടിയിൽ 456.20 മീറ്റർ, ഇരട്ടയാറിൽ 750.50 മീറ്റർ, കുണ്ടളയിൽ 1758.25 മീറ്റർ, മലങ്കരയിൽ 40.30 മീറ്റർ എന്നിങ്ങനെയാണ്​ ജലനിരപ്പ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story