മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ട്രെയിനുകൾ വീണ്ടും കൂകിപ്പായുമോ? 96 വർഷം മുമ്പ് മുടങ്ങിയ സർവിസിന് ജീവൻവെക്കുന്നു
text_fieldsമൂന്നാര്‍: മലമുകളില്‍ വിസ്മയത്തിെൻറ ചൂളംവിളിയുമായി കൂകിപ്പായുകയും 1924ലെ പ്രളയത്തില്‍ തകര്‍ന്നടിയുകയും ചെയ്ത കുണ്ടളവാലി ട്രെയിൻ സർവിസ് പുനര്‍നിർമിക്കുന്ന ശ്രമങ്ങള്‍ക്ക് കുതിപ്പേകി രണ്ടാംഘട്ട പരിശോധന. ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ജനപ്രതിനിധികള്‍, കെ.ഡി.എച്ച്.പി കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് മൂന്നാറില്‍ പരിശോധന നടത്തിയത്.
ടൂറിസം വികസനം ലക്ഷ്യംെവച്ച് നടത്തുന്ന സ്വപ്‌നപദ്ധതിയുടെ പ്രാഥമിക പരിശോധന കഴിഞ്ഞ വര്‍ഷം ജൂണ്‍ 21ന് നടന്നിരുന്നു. മുമ്പ് റെയിൽവേ സ്റ്റേഷന് ആയിരുന്ന പിന്നീട് കെ.ഡി.എച്ച്.പി ഓഫിസായി മാറിയ റീജനല്‍ ഓഫിസ് മുതല്‍ മാട്ടുപ്പെട്ടിവരെ നിർദിഷ്ട പാതയിലാണ് പരിശോധന നടന്നത്.
പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് ഇന്ത്യന്‍ റെയില്‍വേക്ക് കൈമാറിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാറില്‍ കൊളുന്ത്, ഭക്ഷണവസ്തുക്കള്‍, കെട്ടിട നിർമാണ സാമഗ്രികള്‍ എന്നിവ എത്തിക്കാൻ ഇംഗ്ലീഷുകാരുടെ നേതൃത്വത്തിലാണ് ട്രെയിൻ സർവിസ് നടപ്പില്‍ വരുത്തിയത്. ആദ്യം മോണോ റെയിലായും പിന്നീട് ആവി എൻജിൻ ഘടിപ്പിച്ചും ഓടിയിരുന്ന ട്രെയിന്‍ സർവിസ് 1924ലെ പ്രളയത്തിൽ തകർന്നടിയുകയായിരുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിൽ പരീക്ഷണ പാതയായിരിക്കും നിർമിക്കുക. വിജയിച്ചാല്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വീണ്ടും ട്രെയിൻ കൂകിപ്പായും. ജില്ല ടൂറിസം വകുപ്പിൻെറ ആശയമാണ് മൂന്നാറില്‍ ട്രെയിന്‍ എന്ന ആലോചനകള്‍ക്ക് തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.