Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 12:07 AM GMT Updated On
date_range 13 Feb 2021 6:39 AM GMTജസ്നയുടെ തിരോധാനം: സി.ബി.ഐ കൂടുതൽ സമയം തേടി
text_fieldsbookmark_border
കൊച്ചി: ജസ്‌ന മരിയയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹരജിയിൽ വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്ന് സി.ബി.ഐ ഹൈകോടതിയിൽ. ആവശ്യം അംഗീകരിച്ച സിംഗിൾ ബെഞ്ച് ഹരജി ഫെബ്രുവരി 19ലേക്ക് മാറ്റി. വെച്ചൂച്ചിറ സ്വദേശിനി ജസ്‌നയെ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ജെയ്സ് ജോണും കെ.എസ്.യു നേതാവ് കെ.എം. അഭിജിത്തും നൽകിയ ഹരജിയാണ് പരിഗണിക്കുന്നത്.
2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കുന്നത്തു വീട്ടിൽ ജസ്‌നയെ (22) കാണാതായത്. ക്രൈംബ്രാഞ്ചാണ് തിരോധാനം അന്വേഷിക്കുന്നത്. ജസ്ന വീട് വിട്ടുപോകാനുള്ള കാരണം കണ്ടെത്താനായില്ലെന്ന് അറിയിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കാൻ ആറു മാസം കൂടി ആവശ്യപ്പെട്ടിരുന്നു.
കാഞ്ഞിരപ്പള്ളി സൻെറ് ഡൊമിനിക് കോളജ് ബിരുദ വിദ്യാർഥിനിയായിരുന്ന ജസ്ന കാണാതായ ദിവസം എരുമേലിയിൽനിന്ന് ബസിൽ മുണ്ടക്കയത്തേക്ക് പോയത് കണ്ടവരുണ്ട്. മുണ്ടക്കയത്തെ ചില സി.സി.ടി.വി കാമറകളിൽനിന്ന് ജസ്നയുടെ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്ശേഷം ജസ്നയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിൻെറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story