Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:08 AM GMT Updated On
date_range 9 Nov 2021 12:08 AM GMTഏറ്റുമാനൂരിൽ നടക്കുന്നത് കൊള്ളയും അഴിമതിയും -എൻ.സി.പി
text_fieldsbookmark_border
ഏറ്റുമാനൂർ: വികസന പ്രവർത്തനങ്ങൾ എല്ലാം മുരടിച്ചുപോയ ഏറ്റുമാനൂർ നഗരസഭയിൽ നടക്കുന്നത് കൊള്ളയും കൊടിയ അഴിമതിയുമാണെന്ന് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ്. എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അവർ. നിയോജകമണ്ഡലം പ്രസിഡൻറ് മുരളി തകടിയേൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, സംസ്ഥാന സമിതി അംഗം പി.കെ ആനന്ദക്കുട്ടൻ, ജില്ല ജനറൽ സെക്രട്ടറിമാരായ രാജേഷ് നട്ടാശ്ശേരി, അഭിലാഷ് ശ്രീനിവാസൻ, പി. ചന്ദ്രകുമാർ, ജോർജ് മരങ്ങോലി, ട്രഷറർ കെ.എസ് രഘുനാഥൻ നായർ, സി.എം ജലീൽ, പി.ഡി. വിജൻ നായർ, മിൽട്ടൺ ഇടശ്ശേരി എന്നിവർ സംസാരിച്ചു. ചിത്രം - എൻ.സി.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ നഗരസഭ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ ലതിക സുഭാഷ് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story