Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജൈവവൈവിധ്യ സംരക്ഷണം:​...

ജൈവവൈവിധ്യ സംരക്ഷണം:​ പത്തുവർഷത്തെ കർമപദ്ധതി തയാറാകുന്നു

text_fields
bookmark_border
തൊടുപുഴ: സംസ്ഥാനത്തി​ൻെറ ജൈവ വൈവിധ്യം സംരക്ഷിക്കാൻ സമഗ്ര കർമപദ്ധതി തയാറാക്കുന്നു. ഒന്നര പതിറ്റാണ്ടിനുശേഷം ജൈവവൈവിധ്യ ബോർഡാണ്​ യു.എൻ.ഡി.പിയുടെ പിന്തുണയോടെ സംസ്ഥാനതലത്തിൽ പത്തുവർഷത്തേക്കുള്ള പദ്ധതിക്ക്​ രൂപംനൽകുന്നത്​. പദ്ധതിയുടെ കരട്​ ഫ്രെബുവരിയോടെ തയാറാകും. 2005-2007ലാണ് ജൈവവൈവിധ്യ സംരക്ഷണത്തിന്​ സംസ്ഥാനത്ത്​ ആദ്യ കർമപദ്ധതി നിലവിൽ വന്നത്​. കാലാവസ്ഥ വ്യതിയാനം, കോവിഡ്​ സാഹചര്യം, ആവാസ വ്യവസ്ഥയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾ എന്നിവയും ​ശേദീയ-പ്രാദേശിക തലങ്ങളിലെ സമീപകാല പ്രതിഭാസങ്ങളും ഉൾ​ക്കൊണ്ട്​ പുതിയ കാലത്തിന്​ യോജിച്ച കർമപദ്ധതിയാകും തയാറാക്കുകയെന്ന്​ ജൈവ വൈവിധ്യ ബോർഡ്​ ചെയർമാൻ ഡോ. സി. ജോർജ്​ തോമസ്​ 'മാധ്യമ'ത്തോട്​ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്​ മുന്നോടിയായി സർക്കാർ വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ആദിവാസി സമൂഹം തുടങ്ങിയവയുമായി കൂടിയാലോചന നടത്തും. ഇതിനായി ശാസ്​ത്രജ്ഞരും വിദഗ്​ധരുമടങ്ങുന്ന അഞ്ച്​ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്​. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ ഏതെങ്കിലും ഒരു പഞ്ചായത്തിൽ പദ്ധതി പൈലറ്റ്‌ അടിസ്ഥാനത്തിൽ നടപ്പാക്കും. മൂന്നാർ കേന്ദ്രീകരിച്ചും ഇതി​ൻെറ പ്രവർത്തനങ്ങളുണ്ടാകും. ജൈവവൈവിധ്യം അതി​ൻെറ സ്വഭാവികത നിലനിർത്തി ഭാവി തലമുറക്കായി സംരക്ഷിക്കുകയും വികസനത്തിൽ ജൈവവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുകയുമാണ്​ കർമപദ്ധതിയുടെ ലക്ഷ്യം. കാർഷിക വൈവിധ്യം, നാടൻ ഇനങ്ങൾ, പരമ്പരാഗത അറിവുകൾ, നദീതട ആവാസവ്യവസ്ഥ എന്നിവയുടെ സംരക്ഷണവും സസ്യങ്ങളെയും മൃഗങ്ങളെയും സംബന്ധിച്ച പഠനവും ഇതി​ൻെറ ഭാഗമാണ്​. വനം, കൃഷി, മൃഗസംരക്ഷണം, ടൂറിസം, ഗതാഗതം, വിദ്യാഭ്യാസം, ആദിവാസി ക്ഷേമം തുടങ്ങിയ വകുപ്പുകൾക്ക്​ പദ്ധതിയിൽ നിർണായക പങ്കാളിത്തമുണ്ടാകും. പി.പി. കബീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story