Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'കൈ'വിടാതെ കോട്ടയം...

'കൈ'വിടാതെ കോട്ടയം നഗരസഭ; ബിൻസി സെബാസ്​റ്റ്യൻ വീണ്ടും അധ്യക്ഷ

text_fields
bookmark_border
കോട്ടയം: നഗരസഭാധ്യക്ഷയായി യു.ഡി.എഫിലെ ബിൻസി സെബാസ്​റ്റ്യൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബിൻസി സെബാസ്​റ്റ്യന്​ 22 വോട്ടും എൽ.ഡി.എഫിലെ അഡ്വ. ഷീജ അനിലിന്​ 21 വോട്ടും ബി.ജെ.പി സ്ഥാനാർഥി റീബ വർക്കിക്ക്​ എട്ട്​ വോട്ടുമാണ്​​ ലഭിച്ചത്​. രോഗാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന 27ാം വാര്‍ഡിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ടി.എന്‍. മനോജിന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. മനോജ്​ വോട്ട്​ ചെയ്​തിരുന്നെങ്കിൽ നഗരസഭ അധ്യക്ഷയെ തെരഞ്ഞെടുക്കാൻ വീണ്ടും നറുക്കെടുപ്പ്​ വേണ്ടിവന്നേനെ. ആദ്യഘട്ട ​വോ​ട്ടെടുപ്പിൽ എല്‍.ഡി.എഫ് -21 , യു.ഡി.എഫ് ​-22, ബി.ജെ.പി -8 എന്നിങ്ങനെയായിരുന്നു വോട്ടിങ് നില. തുടർന്ന്​ റീബയെ ഒഴിവാക്കി നടത്തിയ രണ്ടാംഘട്ട വോ​ട്ടെടുപ്പിൽ 22 വോട്ട്​ നേടിയ ബിൻസിയെ അധ്യക്ഷയായി തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാംഘട്ട വോട്ടെടുപ്പില്‍നിന്ന് ബി.ജെ.പി വിട്ടുനിന്നു. 52 അംഗ കൗൺസിലിൽ എല്‍.ഡി.എഫ് -22 , യു.ഡി.എഫ് ​-22, ബി.ജെ.പി -എട്ട്​ എന്നിങ്ങനെയാണ്​ കക്ഷിനില. നഗരസഭാധ്യക്ഷക്കെതിരെ സെപ്​റ്റംബർ 24ന്​ എൽ.ഡി.എഫ്​ ​കൊണ്ടുവന്ന അവിശ്വാസപ്രമേയം ബി.ജെ.പി പിന്തുണയോടെ വിജയിച്ചതിനെതുടർന്നാണ്​ ബിൻസി പുറത്തായതും തെരഞ്ഞെടുപ്പിന്​ കളമൊരുങ്ങിയതും. പൊതുതെരഞ്ഞെടുപ്പിൽ ബിൻസി സെബാസ്​റ്റ്യൻ ഗാന്ധിനഗർ സൗത്ത്​ വാർഡിൽ കോൺഗ്രസ്​ വിമതയായി​ മത്സരിച്ചാണ്​ വിജയിച്ചത്​. പിന്നീട്​, അഞ്ചുവർഷം അധ്യക്ഷസ്ഥാനം വാഗ്​ദാനം ചെയ്​ത്​ കോൺഗ്രസ്​ ഇവരെ ഒപ്പം നിർത്തുകയായിരുന്നു.​ ഇതോടെ​ അംഗങ്ങളുടെ എണ്ണം 22 എന്ന തുല്യനിലയിലെത്തി. തുടർന്ന്​ നറുക്കെടുപ്പിലൂടെ ബിൻസിയെ അധ്യക്ഷയായി തെരഞ്ഞെടുക്കുകയായിരുന്നു. നല്ല രീതിയില്‍ മുന്നോട്ടുപോയിരുന്ന നഗരസഭ ഭരണത്തെ എല്‍.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നെന്നും നന്മയുടെ വിജയമാണിതെന്നും ബിന്‍സി സെബാസ്​റ്റ്യന്‍ പ്രതികരിച്ചു. കക്ഷി, രാഷ്​ട്രീയ വ്യത്യാസമില്ലാതെ നഗര വികസനത്തിനുതകുന്ന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ബിന്‍സി കൂട്ടിച്ചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story