Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:06 AM GMT Updated On
date_range 16 Nov 2021 12:06 AM GMTഎം.ജി സർവകലാശാല
text_fieldsbookmark_border
പ്രത്യേക അലോട്ട്മൻെറ്: പ്രവേശനം 18വരെ കോട്ടയം: സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദാനന്തര -ബിരുദ പ്രോഗ്രാമുകൾക്കും ട്രെയിനിങ് കോളജുകളിൽ ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം പ്രത്യേക അലോട്ട്മൻെറിൽ സീറ്റ് ലഭിച്ച പട്ടികജാതി -വർഗ വിഭാഗക്കാരായ വിദ്യാർഥികൾ നവംബർ 18ന് വൈകീട്ട് നാലിന് മുമ്പ് ബന്ധപ്പെട്ട കോളജിലെത്തി പ്രവേശനം ഉറപ്പാക്കണം. ഫീസ് ഓൺലൈനായി അടച്ച് അലോട്ട്മൻെറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം വേണം പ്രവേശനത്തിന് കോളജിലെത്താൻ. മുൻ അലോട്ട്മൻെറുകളിൽ താൽക്കാലിക/സ്ഥിരപ്രവേശനമെടുത്ത് നിൽക്കുന്നവർ പട്ടികജാതി /വർഗ വിഭാഗത്തിൽപെട്ടവർക്കായുള്ള രണ്ടാം സ്‌പെഷൽ അലോട്ട്മൻെറിൽ പങ്കെടുക്കുകയും അലോട്ട്മൻെറ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ പുതുതായി ലഭിച്ച അലോട്ട്മൻെറിൽ തന്നെ പ്രവേശനമെടുക്കേണ്ടതാണ്. പരീക്ഷ തീയതി ഒന്നാം സെമസ്റ്റർ എം.എസ്സി സി.എസ്.എസ് - 2020 അഡ്മിഷൻ -റഗുലർ/ 2019 അഡ്മിഷൻ -ഇംപ്രൂവ്‌മൻെറ്/ 2019 അഡ്മിഷൻ -സപ്ലിമൻെററി (അഫിലിയേറ്റഡ് കോളജ് വിദ്യാർഥികൾ മാത്രം) പരീക്ഷകൾ നവംബർ 16 മുതൽ നടക്കും. രണ്ടാം സെമസ്റ്റർ എം.ആർക് (2019 അഡ്മിഷൻ) പരീക്ഷകൾ നവംബർ 26ന് ആരംഭിക്കും. പിഴയില്ലാതെ 17വരെയും 525 രൂപ പിഴയോടെ 18നും 1050 രൂപ സൂപ്പർഫൈനോടെ 19നും അപേക്ഷിക്കാം. പരീക്ഷഫലം 2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷൽസ് (വേദാന്ത, സാഹിത്യ, വ്യാകരണ) പി.ജി.സി.എസ്.എസ് റഗുലർ (2019 അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 27വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷഫലം 2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ - എൽഎൽ.ബി (ഓണേഴ്‌സ് - 2018 അഡ്മിഷൻ - റഗുലർ, 2013-2017 അഡ്മിഷൻ - സപ്ലിമൻെററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 27വരെ അപേക്ഷിക്കാം. 2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽഎൽ.ബി (ഓണേഴ്‌സ് - 2018 അഡ്മിഷൻ - റഗുലർ, 2016-2017 അഡ്മിഷൻ - സപ്ലിമൻെററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 27വരെ അപേക്ഷിക്കാം. 2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽഎൽ.ബി (ഓണേഴ്‌സ്) 2018 അഡ്മിഷൻ - റഗുലർ, 2015-2017, 2013-2014 അഡ്മിഷൻ - സപ്ലിമൻെററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ 17ന് രാവിലെ 10.30നും ഉച്ചക്ക് 1.15നും ഇടയിൽ ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസ്സൽ തിരിച്ചറിയൽ രേഖയുമായി കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് സർവകലാശാല അസംബ്ലി ഹാളിൽ എത്തണം. സീറ്റ് ഒഴിവ് സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയിൽ എം.ടെക് നാനോസയൻസ് ആൻഡ് ടെക്‌നോളജിയിൽ ജനറൽ മെറിറ്റ്, ഈഴവ, ധീവര, എച്ച്.ഒ.ബി.സി, എൽ.സി വിഭാഗത്തിലും എം.എസ്സി നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയിൽ (ഫിസിക്‌സ്) ജനറൽ മെറിറ്റ്, ഈഴവ, ഇ.ഡബ്ല്യു.എസ് വിഭാഗത്തിലും എം.എസ്സി നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയിൽ (കെമിസ്ട്രി) ജനറൽ മെറിറ്റ്, ഈഴവ, മുസ്‌ലിം വിഭാഗങ്ങളിലും സീറ്റ് ഒഴിവുണ്ട്. ഫോൺ: 9447452706. സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വകുപ്പിൽ എം.എസ്സി നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി (കെമിസ്ട്രി), എം.എസ്സി നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി (ഫിസിക്‌സ്) ബാച്ചുകളിൽ (2021 അഡ്മിഷൻ) എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഫോൺ: 9447452706. മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ് ബാച്ചിൽ (2021 അഡ്മിഷൻ) ജനറൽ, ഈഴവ, എച്ച്.ഒ.ബി.സി വിഭാഗങ്ങളിൽ ഓരോ സീറ്റ് ഒഴിവുണ്ട്. യോഗ്യത സംബന്ധിച്ച വിവരങ്ങൾ വെബ് സൈറ്റിൽ. ഫോൺ: 9446459644.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story