Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:11 AM GMT Updated On
date_range 16 Nov 2021 12:11 AM GMTമൂന്ന് ഹൈകോടതി അഭിഭാഷകരെ ജഡ്ജിമാരായി വീണ്ടും ശിപാർശ ചെയ്തു
text_fieldsbookmark_border
കൊച്ചി: കേരള ഹൈകോടതി ജഡ്ജിമാരായി അഭിഭാഷകരായ ശോഭ അന്നമ്മ ഇൗപ്പൻ, സഞ്ജിത കല്ലൂർ അറയ്ക്കൽ, അരവിന്ദ് കുമാർ ബാബു എന്നിവരെ സുപ്രീം കോടതി കൊളീജിയം വീണ്ടും ശിപാർശ ചെയ്തു. അഡ്വ. ശോഭ അന്നമ്മ ഇൗപ്പനും അഡ്വ. സഞ്ജിത കല്ലൂർ അറയ്ക്കലും ഉമ്മൻ ചാണ്ടി സർക്കാറിൻെറ കാലത്തും അഡ്വ. അരവിന്ദ് കുമാർ ബാബു വി.എസ്. അച്യുതാനന്ദൻ സർക്കാറിൻെറ കാലത്തും ഒന്നാം പിണറായി സർക്കാറിൻെറ കാലത്തും സീനിയർ ഗവ. പ്ലീഡർമാരായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇവരുൾപ്പെടെ എട്ടുപേരെ ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശിപാർശ നൽകിയിരുന്നു. ഇവരിൽ മറ്റ് അഞ്ചുപേരെ നിയമിച്ചു. ഇതിനു പിന്നാലെയാണ് ഇവരെ വീണ്ടും കൊളീജിയം ശിപാർശ ചെയ്തത്. കേന്ദ്ര സർക്കാറാണ് ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story