Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:15 AM GMT Updated On
date_range 23 Nov 2021 12:15 AM GMTസ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേ കാമ്പയിന്‍
text_fieldsbookmark_border
കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലന സംവിധാനങ്ങളും മാലിന്യ സംസ്‌കരണ മികവും വിലയിരുത്തുന്നതിന് നടത്തുന്ന സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സർവേ ബ്ലോക്ക്തല കാമ്പയിന്‍ ആരംഭിച്ചു. സ്വച്ഛ് സർവേക്ഷന്‍ റാങ്കിങ്ങിലെ പ്രധാന ഘടകമായ ജനപ്രതികരണം പരമാവധി ആളുകളില്‍നിന്ന് ശേഖരിക്കുകയാണ് കാമ്പയിൻെറ ലക്ഷ്യം. ജില്ലയിലെ എല്ലാ ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകളും കേന്ദ്രീകരിച്ച് നടത്തുന്ന കാമ്പയിന്‍ ഈമാസം 25ന് പൂര്‍ത്തീകരിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ എബ്രഹാം കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. പാമ്പാടി പഞ്ചായത്ത് പ്രസിഡൻറ് ഡാലി റോയ്, വൈസ് പ്രസിഡൻറ് പി. ഹരികുമാര്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ പ്രേമ ബിന്ദു, ശുചിത്വ മിഷന്‍ എ.ഡി.സി ബെവിന്‍ ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ് വിജയന്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ രതീഷ് പി.ആര്‍, വി.ഇ.ഒമാരായ അരുണ്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമ സെസ് ഇളവിന് അദാലത് കോട്ടയം: കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ സെസ് കുടിശ്ശികയില്‍ ഇളവ് നല്‍കുന്നതിന് ജില്ല ലേബര്‍ ഓഫിസില്‍ അദാലത് ആരംഭിച്ചു. അദാലത്തില്‍ പരിഗണിക്കുന്ന ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് പലിശ പൂര്‍ണമായും വാണിജ്യ കെട്ടിടങ്ങള്‍ക്ക് പലിശയുടെ 50 ശതമാനവും ഒഴിവാക്കിനല്‍കും. പ്രളയത്തില്‍ പൂര്‍ണമായും നശിച്ച കെട്ടിടങ്ങള്‍ക്ക് സെസ് പൂര്‍ണമായും ഒഴിവാക്കുന്നതിനും നാശനഷ്ടം സംഭവിച്ചവയുടെത് തവണകളായി അടക്കുന്നതിന് റവന്യൂ അധികാരിയുടെ സാക്ഷ്യപത്രത്തിൻെറ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. റവന്യൂ റിക്കവറി നടപടി ആരംഭിച്ച കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കാം. അദാലത്തില്‍ പങ്കെടുക്കേണ്ട തീയതി സംബന്ധിച്ച വിവരങ്ങള്‍ക്ക് കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലുള്ളവര്‍ 85476 55285 എന്ന നമ്പറിലും കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലുള്ളവര്‍ 85476 55303, 0481 2564365 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. --------- സില്‍വര്‍ലൈന്‍ വിരുദ്ധ കണ്‍വെന്‍ഷന്‍ 28ന് കോട്ടയം: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയസമിതി ജില്ല കണ്‍വെന്‍ഷന്‍ 28ന് രാവിലെ 10.30ന് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ നടത്തും. മുന്‍മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story