Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:00 AM GMT Updated On
date_range 26 Nov 2021 12:00 AM GMTരണ്ട് കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: വിൽപനക്ക് കൊണ്ടുപോയ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക് കിട്ടിയ രഹസ്യവിവരം അനുസരിച്ച് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വ്യാഴാഴ്ച പുലർച്ച 2.30ന് ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ റോഡിനുകുറുകെ പൊലീസ് വാഹനം ഇട്ട് പ്രതികൾ സഞ്ചരിച്ച കാർ തടയുകയായിരുന്നു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയിൽ അൽത്താഫ് (24), കൂട്ടിക്കൽ കരിപ്പായിൽ ഇബ്രാഹിം റസാഖ് (21), പാറത്തോട് വലിയവീട്ടിൽ വി.എ. പ്രജിത്ത് (23), കൊക്കയാർ നാരകംപുഴ ആറ്റുപുറത്ത് സിനാജ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന 1.920 കിലോ കഞ്ചാവും മൂന്ന് മൊബൈൽ ഫോണും ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി, കാഞ്ഞിരപ്പള്ളി സി.ഐ സിബി ടോം, എസ്.ഐമാരായ ജോർജുകുട്ടി കുരുവിള, ജേക്കബ് മാത്യു, എ.എസ്.ഐ റംല ബീവി, സിവിൽ പൊലീസ് ഓഫിസർമാരായ സനിൽകുമാർ, ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story