Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരമ്പരാഗത പാത...

പരമ്പരാഗത പാത സഞ്ചാരയോഗ്യമാക്കുന്നത് അവസാനഘട്ടത്തില്‍

text_fields
bookmark_border
ശബരിമല: പരമ്പരാഗത പാതയായ നീലിമല മുതല്‍ മരക്കൂട്ടം വരെ തീര്‍ഥാടനപാത സഞ്ചാരയോഗ്യമാക്കുന്ന ജോലി അവസാനഘട്ടത്തില്‍. ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനാണ് മുന്‍കരുതലായി ദേവസ്വം മരാമത്ത് വകുപ്പി​ൻെറ നേതൃത്വത്തില്‍ പരമ്പരാഗത പാത സഞ്ചാരയോഗ്യമാക്കുന്നത്. നീലിമല മുതല്‍ മരക്കൂട്ടം വരെ പരമ്പരാഗത പാതയിലെ കാടുവെട്ടിത്തെളിക്കല്‍ പൂര്‍ത്തിയായി. കല്ലുകളിലെ പായലുകള്‍ പൂര്‍ണമായി നീക്കി. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കാര്‍ഡിയോളജി സൻെററുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. നശിച്ച ബാരിക്കേഡുകള്‍ പുനഃസ്ഥാപിക്കുകയും പെയിൻറ്​ ചെയ്യുകയും ചെയ്തു. നീലിമല മുതല്‍ മരക്കൂട്ടം വരെ പാതയിലെ ആറ് എമര്‍ജന്‍സി മെഡിക്കല്‍ സൻെററിൻെറയും രണ്ട് ടോയ്‌ലറ്റ് ബ്ലോക്കി​ൻെറയും അറ്റകുറ്റപ്പണിയും പൂര്‍ത്തിയായിട്ടുണ്ട്. അവസാനഘട്ട ശുചീകരണ പ്രവര്‍ത്തനത്തിന് വിശുദ്ധി സേനാംഗങ്ങ​െളയും നിയോഗിച്ചിട്ടുണ്ട്. സഹാസ് കാര്‍ഡിയോളജി സൻെറര്‍ പ്രവര്‍ത്തനം തുടങ്ങി ശബരിമല: സഹാസ് കാര്‍ഡിയോളജി സൻെററി​ൻെറ പ്രവര്‍ത്തനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു. ഗവ.ആശുപത്രിയിലേക്ക് കാര്‍ഡിയോളജി ഡിപ്പാര്‍ട്മൻെറ്​ മാറ്റിയതിനാല്‍ ഇത്തവണ കോവിഡ് പ്രതിരോധം, ട്രോമകെയര്‍, ജനറല്‍ സര്‍വിസ് എന്നിവക്ക്​ പ്രാമുഖ്യം നല്‍കിയാണ് പ്രവര്‍ത്തനം. ജനറല്‍ ഒ.പി, ട്രോമ കെയര്‍, കാര്‍ഡിയാക് പ്രിവൻറിവ് ഇ.സി.ജി ലാബ്, പോര്‍ട്ടബിള്‍ ഇക്കോ മെഷീന്‍ സംവിധാനം, രോഗികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ആൻറിജന്‍ ടെസ്​റ്റ്​ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 14 പേര്‍ അടങ്ങുന്ന ചികിത്സകേന്ദ്രമാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. ഡോ. ഒ. വാസുദേവനാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍. നാല് മെഡിക്കല്‍ ഓഫിസര്‍, മൂന്ന് സ്​റ്റാഫ് നഴ്സ്, ലാബ് ടെക്നീഷന്‍, ഇ.സി.ജി ടെക്നീഷന്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story