Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:05 AM GMT Updated On
date_range 26 Nov 2021 12:05 AM GMTഡാമുകളുടെ സംഭരണശേഷിയിൽ വൻ കുറവ്; കല്ലാര്‍കുട്ടിയിൽനിന്ന് ഉടൻ മണൽ വാരും
text_fieldsbookmark_border
കോട്ടയം: മഴയിൽ ഡാമുകൾ അതിവേഗം നിറയുന്ന സാഹചര്യത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കല്ലാർകുട്ടിയിൽനിന്ന് മണൽ വാരാൻ തീരുമാനം. ഡാമുകളുടെ നിലവിലെ സംഭരണശേഷി കണ്ടെത്താൻ കെ.എസ്.ഇ.ബി നിയോഗിച്ച ഏജൻസിയുടെ കണക്കെടുപ്പിൽ കല്ലാർകുട്ടിയിൽ വലിയതോതിൽ കുറവ് കണ്ടെത്തി. അടിത്തട്ടിൽ ചളിയും മണലും നിറഞ്ഞതിനാൽ വെള്ളം സംഭരിക്കാനുള്ള ശേഷിയിൽ 43 ശതമാനം കുറവുണ്ടായെന്നാണ് പഠനറിപ്പോർട്ട്. ഇതോടെയാണ് ഇവിടെനിന്ന് പരീക്ഷണാടിസ്ഥാനത്തിൽ മണൽ വാരാനുള്ള തീരുമാനം. 2018ലെ മഹാപ്രളയത്തിലടക്കം സംഭരണികളിലേക്ക് വലിയതോതിൽ മണൽ ഒഴുകിയെത്തിയിരുന്നു. മണൽ നീക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങി. അടുത്തിടെയുണ്ടായ തുടർമഴയിൽ അടിത്തട്ടിൽ മണലും ചളിയും അടിഞ്ഞുകൂടിയതിനാൽ അതിവേഗം ഡാമുകൾ നിറഞ്ഞു. ഇതോടെയാണ് പദ്ധതി വേഗത്തിലാക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്. കല്ലാർകുട്ടി ഡാമിൻെറ അടിത്തട്ടിലുള്ള മണലിൻെറ അളവ്, ഗുണനിലവാരം എന്നിവ കണ്ടെത്താൻ നടപടി തുടങ്ങി. ഇതിനായി തിരുവനന്തപുരം എൻജിനീയറിങ് കോളജ്, എൻ.ഐ.ടി കോഴിക്കോട്, ഐ.ഐ.ടി പാലക്കാട് അടക്കമുള്ളവയുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതിൽനിന്ന് താൽപര്യമുള്ളവരെ കണ്ടെത്തി ഉടൻ കരാർ നൽകും. ഇവർ ഡാമിൽനിന്ന് സാമ്പിൾ ശേഖരിച്ച് മണലിൻെറ മൊത്തം അളവ് കണ്ടെത്തും. തുടർന്ന് വില നിർണയിക്കാനാണ് ധാരണ. ഇതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷൻ സർക്കാറിന് വിശദ പ്രോജക്ട് റിേപ്പാർട്ട് നൽകും. വൈദ്യുതി ഉൽപാദനത്തെ ബാധിക്കാത്ത തരത്തിൽ മണൽ വാരാൻ കരാർ നൽകും. നിർമാണഘട്ടത്തിലെ സംഭരണശേഷിയും നിലവിൽ ശേഖരിക്കാവുന്ന ജലത്തിൻെറ അളവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കെ.എസ്.ഇ.ബി കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്താൻ ലക്ഷ്യമിട്ട് മാസങ്ങൾ മുമ്പ് ചെറുഡാമുകളുടെ സംഭരണശേഷി കണ്ടെത്താൻ ജിയോ മറൈൻ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. മാട്ടുപ്പെട്ടി, ആനയിറങ്കൽ, പൊൻമുടി, ചെങ്ങളം, കല്ലാർകുട്ടി എന്നീ ഡാമുകളിലായിരുന്നു പഠനം. ഇതിൽ സംഭരണശേഷിയിൽ ഏറ്റവും കുറവ് കല്ലാർകുട്ടി ഡാമിലാണെന്ന് കണ്ടെത്തി. മറ്റ് ഡാമുകളിൽ 15 ശതമാനംവരെയാണ് കുറവ്. കല്ലാർകുട്ടിയിലേത് വിജയമായാൽ അടുത്ത ഘട്ടത്തിൽ കൂടുതൽ ഡാമുകളുടെ യഥാർഥ സംഭരണശേഷി കണ്ടെത്താൻ പഠനം നടത്തിയശേഷം വലിയതോതിൽ കുറവ് കെണ്ടത്തുന്ന ഡാമുകളിൽനിന്ന് മണൽ വാരാനാണ് ധാരണ. അതിനിടെ, ഇടുക്കി അടക്കം രാജ്യത്തെ വലിയ അണക്കെട്ടുകളുെട സംഭരണശേഷി കെണ്ടത്താൻ കേന്ദ്ര ജലകമീഷനും പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എബി തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story