Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമലയോടുള്ള സർക്കാർ...

ശബരിമലയോടുള്ള സർക്കാർ അവഗണനക്കെതിരെ മാർച്ച്

text_fields
bookmark_border
എരുമേലി: ശബരിമലയെയും അയ്യപ്പഭക്തരെയും സര്‍ക്കാറും ദേവസ്വം ബോര്‍ഡും അവഗണിക്കുകയാണെന്ന് ശബരിമല ആചാര സംരക്ഷണ സമിതി ആരോപിച്ചു. ശബരിമലയില്‍ അനാവശ്യനിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി തീർഥാടകരോട് ക്രൂരമനോഭാവമാണ് സർക്കാർ കാണിക്കുന്നതെന്നും ആചാര സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ 11ന് എരുമേലി ജങ്​ഷനില്‍നിന്ന് ദേവസ്വം ബോർഡ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി.വി. മനോജ് കുമാര്‍, വി.സി. അജി, വിനീത് കുമാര്‍, മിഥുല്‍ മോഹന്‍, പത്മകുമാര്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story