Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:06 AM GMT Updated On
date_range 30 Nov 2021 12:06 AM GMTമുന്നാക്കജാതി സാമ്പത്തിക സർവേ തുടരണം -റാവുത്തർ ഫെഡറേഷൻ
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: മുന്നാക്കജാതി സംവരണത്തിന് അർഹരായവർക്കുള്ള സാമ്പത്തിക സർവേ അത്യന്താപേക്ഷിതമാണെന്നും സർവേ തുടരണമെന്നും റാവുത്തർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് പെരുവന്താനം മുഹമ്മദ് ഹനീഫയെ തെരഞ്ഞെടുത്തു. അഡ്വൈസറി ബോർഡ് ചെയർമാനായി പി.കെ. ഹമീദ്കുട്ടിയെയും രക്ഷാധികാരിയായി എം. മീരാൻ സാഹിബിനെയും സീനിയർ വൈസ് പ്രസിഡൻറായി എ. ഖാജ നെന്മാറയെയും തെരഞ്ഞെടുത്തു. പെരുവന്താനം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. KTG WBL Rawthor Federation സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട പെരുവന്താനം മുഹമ്മദ് ഹനീഫ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story