Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅർബുദ വാര്‍ഡി​െൻറ...

അർബുദ വാര്‍ഡി​െൻറ മുന്നില്‍നിന്ന് ഓ​ട്ടോ മോഷ്​ടിച്ച സംഘം പിടിയില്‍

text_fields
bookmark_border
അർബുദ വാര്‍ഡി​ൻെറ മുന്നില്‍നിന്ന് ഓ​ട്ടോ മോഷ്​ടിച്ച സംഘം പിടിയില്‍ കോട്ടയം: മെഡിക്കല്‍ കോളജ് അർബുദ വാര്‍ഡി​ൻെറ മുന്നില്‍നിന്ന്​ രണ്ടാഴ്ച മുമ്പ്​ കാണാതായ ഓട്ടോ മോഷ്​ടിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശിയും നിരവധി മോഷണക്കേസില്‍ പ്രതിയുമായ കഴപ്പുരക്കല്‍ വീട്ടില്‍ കെ.കെ. ഷാജി (43), മുളവൂര്‍ മുങ്ങച്ചാല്‍ സ്കൂളുംപടി ഭാഗത്ത് സജീവ്, വാളകം സി.ടി.സി ഭാഗത്ത് തേവര്‍മഠത്തില്‍ ടി.എസ്. അനില്‍ എന്നിവരെയാണ്​ പിടികൂടിയത്​. മാതാവിന് അർബുദചികിത്സയുമായി ബന്ധപ്പെട്ട് എത്തിയ തിടനാട് ചേറ്റുതോട് സ്വദേശിയായ നാരായണ​ൻെറ ഓട്ടോയാണ് മോഷണം പോയത്​. ഓട്ടോ കാണാതായ സംഭവത്തിനുശേഷം നാരായണ​ൻെറ കഷ്​ടപ്പാടുകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും പുതിയ വാഹനം വാങ്ങാൻ നാട്ടുകാര്‍ പണപ്പിരിവ് ആരംഭിക്കുകയും ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവിക്ക്​ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോട്ടയം ഡി​ൈവ.എസ്​.പിയുടെ നിർദേശപ്രകാരം ഗാന്ധിനഗര്‍ സി​.ഐ കെ. ഷിജി, എസ്​.ഐ കെ.കെ. പ്രശോഭ്, സി.പി.ഒമാരായ രാഗേഷ്, പ്രവിനോ, വിജയന്‍, പ്രവീണ്‍ നായര്‍ എന്നിവരാണ്​ പ്രതികളെ പിടികൂടിയത്. പടം: ktl shaji , ktl sajeev പിടിയിലായ പ്രതികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story