Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവഖഫ് ബോർഡ്...

വഖഫ് ബോർഡ് നിയമനങ്ങൾക്ക്​ റിക്രൂട്ട്മെൻറ്​ ബോർഡ് വേണം -ജമാഅത്ത് കൗൺസിൽ

text_fields
bookmark_border
വഖഫ് ബോർഡ് നിയമനങ്ങൾക്ക്​ റിക്രൂട്ട്മൻെറ്​ ബോർഡ് വേണം -ജമാഅത്ത് കൗൺസിൽ കോട്ടയം: വഖഫ് ബോർഡിലെ നിയമനങ്ങൾ നടത്താൻ റിക്രൂട്ട്മൻെറ്​ ബോർഡ് സ്ഥാപിക്കണമെന്ന്​ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വഖ​ഫ്​ ബോർഡി​ൻെറ കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ വിശ്വാസ സംരക്ഷണ പ്രക്ഷോഭം സംഘടിപ്പിക്കാൻ സംസ്ഥാന സെക്ര​േട്ടറിയറ്റ്​ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡൻറ്​ കരമന ബയാർ അറിയിച്ചു. ഹലാൽ ഭക്ഷണത്തി​ൻെറ പേരിൽ സാമുദായിക സൗഹാർദവും ഐക്യവും തകർക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഗൗരവമായി കാണണം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ദുരുപയോഗം ചെയ്യുകയും അതിലൂടെ മതസ്​പർധ വളർത്താൻ ശ്രമിക്കുകയുമാണ്​​. ഇത്തര​ം പ്രവണതകൾക്കെതിരെ മഹല്ല്​ കമ്മിറ്റികളിലൂടെ ഡിസംബർ ഒന്നുമുതൽ കാമ്പയിൻ സംഘടിപ്പിക്കും. കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്​ സമൂഹവിവാഹവും കാരുണ്യപ്രവർത്തനങ്ങളും നടത്തും. ജനറൽ സെക്രട്ടറി മാള അഷ്റഫ്, ദേശീയസമിതി അംഗം ബഷീർ തേനമാക്കൽ, സംസ്ഥാന സെക്രട്ടറി കെ.എം. ഹാരിസ് കോതമംഗലം, ജില്ല പ്രസിഡൻറ്​ പി.എം. സലീം പൊൻകുന്നം, യൂത്ത് കൗൺസിൽ സെക്രട്ടറി ബീമാപള്ളി സക്കീർ, എം. മുഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story