Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:06 AM GMT Updated On
date_range 1 Dec 2021 12:06 AM GMTകൊടുംകാട്ടിലെ തപാൽ ജീവിതത്തിൽനിന്ന് തങ്കപ്പൻ നായർ പടിയിറങ്ങി
text_fieldsbookmark_border
വടശ്ശേരിക്കര: കൊടുംവനത്താൽ ചുറ്റപ്പെട്ട ഗവിയിലെ പോസ്റ്റ്മാൻ തങ്കപ്പൻ നായർ 42 വർഷത്തെ സേവനത്തിനുശേഷം പമ്പാ ഡാം പോസ്റ്റ് ഓഫിസിലെ സേവനം പൂർത്തീകരിച്ച് കാടിറങ്ങി. ആനയും കടുവയും കാട്ടുപോത്തും പുലിയും വിഹരിക്കുന്ന കാട്ടിലെ ഈ പോസ്റ്റ് ഓഫിസിൽ ജോലിക്ക് കയറി അവിടെ നിന്ന് സർവിസ് ജീവിതം അവസാനിപ്പിക്കുകയെന്ന അപൂർവനേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്. കൊച്ചുപമ്പ പോസ്റ്റ് ഓഫിസിലെ ഇ.ഡി.ഡി.എ (എക്സ്ട്രാ ഡിപ്പാർട്മൻെറൽ ഡെലിവറി ഏജൻറ്) ജീവനക്കാരനായി കൊടുംവനത്തിലൂടെ തപാൽ വകുപ്പിൻെറ മുദ്ര ചാർത്തിയ കത്തുകളുമായി 42 വർഷമായി നടക്കുകയായിരുന്നു തങ്കപ്പൻ നായർ. മുണ്ടക്കയം പുഞ്ചവയൽ സ്വദേശിയായ തങ്കപ്പൻ നായർ ഇപ്പോൾ കുടുംബവുമായി കോന്നിയിലാണ് താമസിക്കുന്നത്. കൊച്ചുപമ്പ പോസ്റ്റ് ഓഫിസിൽനിന്ന് മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് വീട്ടിലേക്കു മടങ്ങുന്നത്. 1980 ഫെബ്രുവരി ഒന്നിനാണ് ജോലിക്കു കയറിയത്. ഒരു വർഷം ഒഴികെ ബാക്കി 41 വർഷവും ഇവിടെയാണ് ജോലി ചെയ്തത്. പോസ്റ്റ്മാൻെറ ജോലിയും ഓഫിസിലെ മറ്റു ജോലികളും കൂടാതെ പോസ്റ്റ് ഓഫിസിന് കാവൽക്കാരനും കൂടിയാണ് ഇദ്ദേഹം. എല്ലാ ദിവസവും പമ്പാ ഡാം പോസ്റ്റ് ഓഫിസിൽനിന്ന് രാവിലെ ഏഴിന് മഞ്ഞോ മഴയോ ഒന്നും കൂട്ടാക്കാതെ കാൽനടയായി ഗവി പോസ്റ്റ് ഓഫിസിലേക്ക് നടന്നുചെല്ലും. അവിടുന്ന് കത്തും മറ്റു സാധനങ്ങളുമായി തിരിച്ചും നടന്നുവരും. 30 കിലോമീറ്ററിലേറെയാണ് ദിവസവും നടക്കേണ്ടത്. പലതവണ ആനയുടെയും പുലിയുടെയും മുന്നിൽ പെട്ടിട്ടുണ്ട്. പോസ്റ്റ്ഓഫിസിനോടു ചേർന്നുള്ള മറ്റു കെട്ടിടങ്ങൾ കാട്ടാനകൾ തകർക്കുന്നത് കൺമുന്നിൽ കണ്ടിട്ടുണ്ടെന്നും തങ്കപ്പൻ നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story