Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുടങ്ങിപ്പോയ സർവിസ്​...

മുടങ്ങിപ്പോയ സർവിസ്​ പുനരാരംഭിച്ചു

text_fields
bookmark_border
മുടങ്ങിപ്പോയ സർവിസ്​ പുനരാരംഭിച്ചു
cancel
ഈരാറ്റുപേട്ട: മൂന്നുവർഷമായി മുടങ്ങിക്കിടന്ന മാവടി കുളത്തുങ്കൽ കെ.എസ്​.ആർ.ടി.സി സർവിസ്​ പുനരാരംഭിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മാവടി കുളത്തുങ്കൽ പ്രദേശത്തേക്ക് നിലവിൽ ഒരു ബസ്​ സർവിസുമില്ല. വിദ്യാർഥികളും രോഗികളും ദിവസവേതനത്തിന് ജോലിചെയ്യുന്നവരും ഇതുമൂലം ഏറെ ബുദ്ധിമുട്ടിലാണ്​. ഉയർന്ന കൂലി നൽകിയാണ്​ പലരും യാത്ര ചെയ്​തത്​. ഇതോടെ വിഷയത്തിൽ സെബാസ്​റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഇടപെടുകയായിരുന്നു. തുടർന്ന്​ പൂഞ്ഞാർ- കല്ലേകുളം-മാവടി കുളത്തുങ്കൽ- മെഡിക്കൽ കോളജ് വഴി യൂനിവേഴ്സിറ്റി സർവിസിന്​ കെ.എസ്​.ആർ.ടി.സി തുടക്കമിടുകയായിരുന്നു. രാവിലെ 7.35ന് ആദ്യ ട്രിപ്പ് ഈരാറ്റുപേട്ട ഡിപ്പോയിൽനിന്ന്​ ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. കന്നിയാത്രയിൽ എം.എൽ.എയും മറ്റു ജനപ്രതിനിധികളും ബസിൽ മാവടി കുളത്തുങ്കൽ വരെ യാത്ര ചെയ്തു. കാത്തുനിന്ന നിരവധി ആളുകൾ ആഹ്ലാദാരവങ്ങളോടെ എതിരേറ്റു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻറ്​ ജോർജ് മാത്യു അത്തിയാലിൽ, വൈസ് പ്രസിഡൻറ്​ റെജി ഷാജി, കൗൺസിലർ ഫാത്തിമ സുഹാന, പി.എച്ച്. ഷെനീർ, ഈരാറ്റുപേട്ട എ.ടി.ഒ പി.എ. അഭിലാഷ്, ഈരാറ്റുപേട്ട ഓപറേറ്റിങ്​ കൺട്രോളർ എസ്. ഇന്ദുചൂഡൻ, ദേവസ്യാച്ചൻ വാണിയപ്പുര, സോജൻ ആലക്കുളം, റോയി വിളക്കുന്നേൽ തുടങ്ങിയവർ പ​ങ്കെടുത്തു. പടം ഈരാറ്റുപേട്ട ഡിപ്പോയിൽനിന്ന്​ ആരംഭിച്ച പുതിയ ബസ്​ സർവിസ് സെബാസ്​റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story