Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:01 AM GMT Updated On
date_range 4 Dec 2021 12:01 AM GMTമുല്ലപ്പെരിയാർ: മുഖ്യമന്ത്രി ബോധപൂർവം മൗനം പാലിക്കുന്നു ^വി.ഡി. സതീശൻ
text_fieldsbookmark_border
മുല്ലപ്പെരിയാർ: മുഖ്യമന്ത്രി ബോധപൂർവം മൗനം പാലിക്കുന്നു -വി.ഡി. സതീശൻ എം.എം. മണി ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്നു തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബോധപൂർവം മൗനം പാലിക്കുകയാണെന്നും കേരളത്തിൻെറ നിലപാട് സുപ്രീംകോടതിയിലെ കേസിലടക്കം തമിഴ്നാടിന് ഗുണകരമായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന പ്രഖ്യാപിത നിലപാടിൽ സർക്കാർ വെള്ളം ചേർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടുക്കി പ്രസ് ക്ലബിൻെറ 'മുഖാമുഖം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു സതീശൻ. മുല്ലപ്പെരിയാർ വിഷയം നിയമസഭയിൽ യു.ഡി.എഫ് ശക്തമായി ഉന്നയിച്ചിട്ടും മുഖ്യമന്ത്രി തികഞ്ഞ മൗനം പാലിച്ചു. ജലവിഭവ, വനം മന്ത്രിമാർ ഇക്കാര്യത്തിൽ പരസ്പരവിരുദ്ധമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. രണ്ട് സംസ്ഥാനം തമ്മിലെ തർക്കം മുഖ്യമന്ത്രിയുടെ വിഷയമാണ്. മേൽനോട്ടസമിതിക്ക് കേരളത്തിൽ നല്ലൊരു ഒാഫിസ് ഒരുക്കാൻപോലും സർക്കാറിന് കഴിഞ്ഞില്ല. ഒരു മുന്നറിയിപ്പുമില്ലാതെ തോന്നിയപോലെയാണ് തമിഴ്നാട് ഡാം തുറക്കുന്നത്. ഡാം മാനേജ്മൻെറിൽ 2018ലെ പോലെതന്നെ സംസ്ഥാന സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. മുല്ലപ്പെരിയാർ ജലബോംബാണെന്ന് ഇടുക്കിയിൽ വന്ന് പ്രസംഗിക്കുന്ന എം.എം. മണി തിരുവനന്തപുരത്ത് എത്തുേമ്പാൾ കവാത്ത് മറക്കും. നിയമസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ ഡാം സുരക്ഷിതമല്ലെന്ന് എന്തുകൊണ്ടാണ് എം.എം. മണി പറയാതിരുന്നതെന്ന് സതീശൻ ചോദിച്ചു. ജില്ലയിൽ വെച്ച് ഡാം അപകടത്തിലാണെന്നും അതിർത്തി കടന്നാൽ ഡാം സുരക്ഷിതമാണെന്നും പറയുന്നത് ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വഖഫ് ബോർഡ് വിഷയത്തിൽ കോൺഗ്രസിൻെറയും ലീഗിൻെറയും നിലപാടുകളിൽ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story