Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:06 AM GMT Updated On
date_range 10 Dec 2021 12:06 AM GMTമകെൻറ അച്ഛൻ; അച്ഛെൻറ മകൻ
text_fieldsbookmark_border
മകൻെറ അച്ഛൻ; അച്ഛൻെറ മകൻ പാലാ: കോട്ടയം ജില്ലയുടെ കിഴക്കൻ അതിരിൽ, ശബരിമല വനത്തോടു ചേർന്ന കുഴിമാവ് ഗ്രാമത്തിൽ '90കളിൽ ഒരു കായികതാരമുണ്ടായിരുന്നു. സബ്ജില്ല തലങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച അനിൽകുമാർ. 100, 200 മീറ്റർ മത്സരങ്ങളിൽ ഇടിമിന്നൽപോലെ പാഞ്ഞ അവൻെറ കായികഭാവിക്ക് മിന്നൽപിണരിൻെറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. സബ്ജില്ലക്ക് അപ്പുറം ആ മിടുക്ക് പ്രകടിപ്പിക്കാൻ മലഅരയ സമുദായത്തിൽപെട്ട അവൻെറ സാഹചര്യം അനുവദിച്ചില്ല. കാലം അദ്ദേഹത്തെ ടാപ്പിങ് തൊഴിലാളിയായി ഒതുക്കി. വർഷങ്ങൾക്കിപ്പുറം ജില്ല അമേച്വർ അത്ലറ്റിക് മീറ്റ് നടക്കുന്ന പാലായിലെ സിന്തറ്റിക് ട്രാക്കിൽ പഴയ ആവേശത്തോടെ സുനിൽ നിൽപുണ്ട്. 2000 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ മകൻ വി.എസ്. നിധിൻെറ സർട്ടിഫിക്കറ്റ് കണ്ടിട്ടും കണ്ടിട്ടും സുനിലിന് മതിയാകുന്നില്ല. കായികതാരം ആകണമെന്ന മോഹം മകനിലൂടെയെങ്കിലും പൂർത്തീകരിക്കണം. ''ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയാണെങ്കിലും അവനെ ഞാൻ മത്സരങ്ങൾക്ക് കൊണ്ടുപോകും'' സുനിൽ പറഞ്ഞു. കുഴിമാവ് ഗവ. ഹൈസ്കൂളാണ് ഇരുവരുടെയും വിദ്യാലയം. ബഹുഭൂരിപക്ഷവും പിന്നാക്ക സമുദായക്കാർ പഠിക്കുന്ന സ്കൂളാണ്. കായിക പരിശീലനത്തിൽ താൽപര്യമുള്ള രണ്ടുഡസനോളം കുട്ടികളുമുണ്ട്. പക്ഷേ, പരിശീലനത്തിനുപോലും ഒരു ഗ്രൗണ്ട് അവിടെയില്ല. ഈ കുട്ടികളുടെ ആത്മാർഥത തൊട്ടറിഞ്ഞ സുധീഷ്, ബിനു എന്നീ അധ്യാപകർ ആഴ്ചയിൽ കുറച്ചുദിവസങ്ങളിൽ പരിശീലനം നൽകുന്നതാണ് ഏക ആശ്വാസം. നിധിൻ കഴിഞ്ഞവർഷം 600 മീറ്ററിൽ ജില്ലയിൽ ഒന്നാമതെത്തിയിരുന്നു. സംസ്ഥാന മത്സരത്തിൽ അഞ്ചാമതും. ഇക്കുറി 800 മീറ്റിലും മത്സരിക്കാനിരുന്നുവെങ്കിലും കാലിനേറ്റ പരിക്ക് വില്ലനായി. സ്ഥിരം പരിശീലകനെ കിട്ടിയാൽ മികവ് തെളിയിക്കാമെന്ന ആത്മവിശ്വാസം അച്ഛനും മകനുമുണ്ട്. എന്നാൽ, എന്താണ് വഴിയെന്ന് മാത്രം അറിയില്ല. മികച്ച ഫുട്ബാൾ കളിക്കാരൻ കൂടിയാണ് നിധിൻ. അച്ഛൻ കണ്ട സ്വപ്നമോ അച്ഛൻ നേരിട്ട യാഥാർഥ്യമോ ഏതാണ് തന്നെ കാത്തിരിക്കുന്നത് എന്ന ആശങ്കയിലും നിധിൻ പരിശീലനം തുടരുകയാണ്. ചിത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story