Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:08 AM GMT Updated On
date_range 10 Dec 2021 12:08 AM GMTതെങ്ങണയിൽ പൊതുപാർക്കിങ് സൗകര്യം ഒരുക്കി മാടപ്പള്ളി പഞ്ചായത്ത്
text_fieldsbookmark_border
ചങ്ങനാശ്ശേരി: പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ . തെങ്ങണ കവലയിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമില്ലാത്തത് ചൂണ്ടിക്കാട്ടി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് പേ ആൻഡ് പാർക്കിങ് സംവിധാനം ഒരുക്കിയത്. വില്ലേജ് ഓഫിസിനു എതിർവശത്ത് പഞ്ചായത്തിൻെറ അധീനതയിലുള്ള സ്ഥലത്ത് 1750 സ്ക്വയർ മീറ്ററിലാണ് പേ ആൻഡ് പാർക്ക് സൗകര്യം ഒരുക്കിയത്. നാലുചക്രവാഹനങ്ങൾക്ക് 20ഉം ഇരുചക്രവാഹനങ്ങൾക്ക് 10 രൂപയുമാണ് ഫീസ്. പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ പൊലീസ് പിഴയീടാക്കുന്നതിനെതിരെ വ്യാപാരികൾ കടകളടച്ച് കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ തെങ്ങണയിൽ കച്ചവടം കുറയുന്നതായി വ്യാപാരികൾക്ക് പരാതി ഉണ്ടായിരുന്നു. മാർച്ച് 31വരെ 50100 രൂപക്കാണ് ലേലം കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് മണിയമ്മ രാജപ്പൻ പേ ആൻഡ് പാർക്ക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആൻസി ജോസഫ്, പി.എ. ബിൻസൺ, സുജാത സാബു, ഫിലോമിന മാത്യു, പി.എം. നൗഫൽ, സന്ധ്യ എസ്. പിള്ള, കെ.കെ. മോഹനൻ, പി.എസ്. രതികല, ശാന്തമ്മ ഷാജി, ജോർജുകുട്ടി കൊഴുപ്പക്കളം, അന്നമ്മ സാജൻ, രമ്യ റോയ്, സിനി വർഗീസ്, സെലീനാമ്മ ചാക്കോ, വി.വി. വിനയൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story