Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ റെയില്‍:...

കെ റെയില്‍: റെയില്‍വേയുടെ അനുവാദം കിട്ടിയെന്ന വാദം അടിസ്ഥാനരഹിതം -കൊടിക്കുന്നിൽ

text_fields
bookmark_border
ചങ്ങനാശ്ശേരി: കെ റെയില്‍ നിര്‍മാണത്തിന്​ റെയില്‍വേയുടെ അനുവാദം കിട്ടിയെന്ന ചീഫ് സെക്രട്ടറിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ പറഞ്ഞു. തിരൂരില്‍നിന്ന് കാസര്‍കോടുവരെ നിലവിലുള്ള റെയില്‍വേ ലൈനി‍ൻെറ സമീപത്തുകൂടി റെയില്‍വേവക സ്ഥലമേറ്റെടുത്ത് പാത നിര്‍മിക്കാനാണ് കെ റെയില്‍ ഉദ്യോഗസ്ഥര്‍ അലൈന്‍മൻെറ്​ ഉണ്ടാക്കിയിരിക്കുന്നത്. റെയില്‍വേയുടെ അനുവാദമില്ലാതെ ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാര്‍ അലൈന്‍മൻെറ്​ ഉണ്ടാക്കി അതി‍ൻെറ അംഗീകാരത്തിന്​ റെയില്‍വേ മന്ത്രിയെ സമീപിച്ചിരിക്കുകയാണ്. റെയില്‍വേയുടെ സ്ഥലത്തുകൂടി പാത നിർമിക്കുന്നതിന് റെയില്‍വേ ബോര്‍ഡില്‍നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം. അലൈന്‍മൻെറ്​ സംബന്ധിച്ച് സർവേ നടത്തുമ്പോള്‍ റെയില്‍വേ മന്ത്രാലയത്തിലെ എൻജിനീയറിങ്​ വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകണമായിരുന്നു. ഇത്തരം നടപടികള്‍ പാലിക്കാതെ കെ റെയില്‍ ഉദ്യോഗസ്ഥര്‍ കണ്‍സള്‍ട്ടന്‍സി ഏജന്‍സികളെ​െവച്ച് സർവേ നടത്തുകയാണ് ചെയ്തതെന്നും എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story