Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:00 AM GMT Updated On
date_range 16 Dec 2021 12:00 AM GMTജവാൻ അനീഷിന് കണ്ണീരില്‍ കുതിര്‍ന്ന വിട
text_fieldsbookmark_border
ചെറുതോണി (ഇടുക്കി): കശ്മീരിലെ ബാരമുല്ലയില്‍ ഡ്യൂട്ടിക്കിടെ ഉണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച ബി.എസ്.എഫ് ജവാൻ ഇടുക്കി ചെമ്പകപ്പാറ കൊച്ചുകാമാക്ഷി സ്വദേശി വടുതലക്കുന്നേൽ അനീഷ് ജോസഫിന് (44) കണ്ണീരിൽ കുതിർന്ന വിട. മൃതദേഹം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഔദ്യോഗിക ബഹുമതികളോടെ കൊച്ചുകാമാക്ഷി സ്‌നേഹഗിരി സൻെറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഡൽഹിയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മന്ത്രി റോഷി അഗസ്റ്റിൻ ഏറ്റുവാങ്ങി. ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, പീരുമേട് ഡിവൈ.എസ്.പി സി.ജി. സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സൈനിക വാഹനത്തിൽ ഉച്ചക്ക് 2.30ന് വീട്ടിലെത്തിച്ചു. വൈകീട്ട്നാലോടെ വൻജനാവലിയുടെ അകമ്പടിയോടെ വിലാപയാത്രയായി പള്ളിയിലെത്തിച്ച് അന്ത്യകർമങ്ങൾ ആരംഭിച്ചു. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമിത്വം വഹിച്ചു. 88 ബറ്റാലിയന്‍ തൃശൂര്‍ ഇന്‍സ്‌പെക്ടര്‍ അബാനി മാലിക് ദേശീയ പതാക ജവാൻെറ ഭാര്യക്ക് കൈമാറി. മന്ത്രി റോഷി അഗസ്റ്റിന് പുറമെ എം.എം. മണി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ്, കലക്ടര്‍ ഷീബ ജോര്‍ജ്, ബി.എസ്.എഫ് ജമ്മു ഇന്‍സ്‌പെക്ടര്‍ കിഷന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വടുതലക്കുന്നേല്‍ പരേതനായ ജോസഫ് ഈപ്പൻെറയും അമ്മിണിയുടെയും ഇളയമകനാണ് അനീഷ്. ബി.എസ്.എഫ് 63 ബറ്റാലിയന്‍ അംഗമായ അനീഷ് കരസേനയോടൊപ്പം അതിര്‍ത്തിയിലെ സംയുക്ത നിരീക്ഷണ ഡ്യൂട്ടിക്കായാണ് ബാരമുല്ലയിൽ എത്തിയത്. 20 വര്‍ഷത്തെ സൈനിക സേവനത്തിനുശേഷം ഈ മാസം അവസാനം വിരമിക്കാനിരിക്കുകയായിരുന്നു. 15 അടി ഉയരത്തില്‍ സ്ഥാപിച്ച ഒറ്റയാള്‍ ടൻെറില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് അപകടം. ഭാര്യ സീന ഗുജറാത്തില്‍ സി.ആർ.പി.എഫ് ഗാന്ധിനഗര്‍ റെജിമൻെറിലാണ്. ബംഗളൂരുവില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ എലന മരിയ, ആറാം ക്ലാസ് വിദ്യാര്‍ഥിനി അലോണ മരിയ എന്നിവരാണ് മക്കള്‍. TDG100 jawan aneesh ജവാൻ അനീഷിൻെറ മൃതദേഹത്തിനരികിൽ കുടുംബാംഗങ്ങളും മന്ത്രി റോഷി അഗസ്റ്റിനും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story