Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമോഷണപരമ്പര: തമിഴ്‌നാട്...

മോഷണപരമ്പര: തമിഴ്‌നാട് സ്വദേശി പിടിയിൽ

text_fields
bookmark_border
കുറവിലങ്ങാട്: കുറവിലങ്ങാട്ടും പരിസരപ്രദേശത്തും മോഷണപരമ്പര നടത്തിയ തമിഴ്‌നാട് സ്വദേശിയെ പൊലീസ് പിടികൂടി. പ്രദേശത്തെ വീടുകളിൽനിന്ന്​ 25 പവൻ മോഷ്​ടിച്ച കേസിലാണ് തമിഴ്‌നാട് സ്വദേശിയായ പരമശിവനെ കുറവിലങ്ങാട് എസ്​.എച്ച്​.ഒ സജീവ് ചെറിയാ​ൻെറ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ മാസം 27നായിരുന്നു കേസിനാസ്പദമായ സംഭവം. പകൽ ആളില്ലാത്ത വീടുകളുടെ ആസ്ബസ്​റ്റോസ് ഷീറ്റ് ഇളക്കിമാറ്റി വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തുന്നതായിരുന്നു രീതി. സമാനരീതിയിൽ കുറവിലങ്ങാട് ഭാഗത്ത് ആര്യനാട് മുണ്ടിയാനിപ്പുറം സെബാസ്​റ്റ്യ​ൻെറ അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ കയറി 10 ലക്ഷം രൂപ വിലവരുന്ന 25 പവ​ൻെറ സ്വർണാഭരണങ്ങൾ മോഷ്​ടിച്ചു. ഇതിനുശേഷം കടന്ന പ്രതിയെ കണ്ടെത്താൻ ജില്ല പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story