Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:10 AM GMT Updated On
date_range 19 Dec 2021 12:10 AM GMTഎം.ജി സർവകലാശാല
text_fieldsbookmark_border
േപ്രാജക്ട് അസോസിയറ്റ് താൽക്കാലിക നിയമനം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇേൻറണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിൽ പ്രോജക്ട് അസോസിയറ്റിൻെറ (ഓപൺ കാറ്റഗറി) താൽക്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള എം.എസ്സി / എം.ടെക് ബിരുദവും അക്രഡിറ്റേഷൻ ആൻഡ് റാങ്കിങ് ഡോക്യുമെേൻറഷനിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2021 ജനവരി ഒന്നിന് 36 വയസ്സ് കവിയരുത്. ഇതിലേക്കുള്ള അപേക്ഷകൾ നിശ്ചിത ഫോറത്തിൽ ada5@ mgu.ac.in ഇ-മെയിൽ വിലാസത്തിൽ ഇൗ മാസം 20ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. ഇതിലേക്കുള്ള ഇൻറർവ്യൂ 22 ന് നടക്കും. എൻ.എ.എ.സി (നാക്) അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് ഒരുവർഷത്തേക്കോ അക്രഡിറ്റേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെയോ ആയിരിക്കും നിയമന കാലാവധി. െഗസ്റ്റ് അധ്യാപകരുടെ വേതനത്തിന് തുല്യമായ വേതനമായിരിക്കും നൽകുക. കൂടുതൽ വിവരങ്ങളും അപേക്ഷഫോറവും www.mgu.ac.in വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷഫലം ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ-എൽഎൽ.ബി (ഓണേഴ്‌സ് -2016 അഡ്മിഷൻ -റെഗുലർ, 2013-2015 അഡ്മിഷൻ -സപ്ലിമെൻഡറി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപയും 160 രൂപയും സഹിതം ഇൗ മാസം 31 വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. 2020 മേയിൽ നടന്ന ബി.ആർക്-ഒന്ന്, രണ്ട് നാല്, ആറ് സെമസ്റ്റർ ഇേൻറണൽ റീഡു പരീക്ഷകളുടെയും 2020 നവംബറിൽ നടന്ന മൂന്ന്, അഞ്ച്, ഒമ്പത് സെമസ്റ്റർ ഇേൻറണൽ റീഡു പരീക്ഷകളുടെയും ഫലം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story