Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 11:59 PM GMT Updated On
date_range 19 Dec 2021 11:59 PM GMTകൈക്കൂലിക്കേസ് 'ഹാരിസിെൻറ ഒൗദ്യോഗിക വാഹനം ഇടിച്ച് ഒരാൾ മരിച്ച സംഭവം അന്വേഷിക്കണം'
text_fieldsbookmark_border
കൈക്കൂലിക്കേസ് 'ഹാരിസിൻെറ ഒൗദ്യോഗിക വാഹനം ഇടിച്ച് ഒരാൾ മരിച്ച സംഭവം അന്വേഷിക്കണം' കോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല എൻവയൺമൻെറൽ എൻജിനീയർ എ.എം. ഹാരിസിൻെറ ഒൗദ്യോഗിക വാഹനം ഇടിച്ച് കാൽനടക്കാരൻ മരിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യം. പൊതുപ്രവർത്തകനും ജനകീയ അന്വേഷണ സമിതി ജനറൽ കൺവീനറുമായ ടി.എൻ. പ്രതാപനാണ് ബോർഡിൻെറ എറണാകുളം ഓഫിസിൽ പരാതി നൽകിയത്. ജൂൺ 17നാണ് കോട്ടയം ഓഫിസിലെ മഹീന്ദ്ര ബൊലേറോ ജീപ്പ് ഏറ്റുമാനൂർ പട്ടിത്താനം കൊടികുത്തിയേൽ വീട്ടിൽ രാജീവിനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയത്. ചികിത്സയിലിരിക്കെ രാജീവ് മരിച്ചു. അപകടത്തിൽ തകർന്ന, വാഹനത്തിൻെറ കണ്ണാടിക്കായി ഡ്രൈവർ സ്പെയർ പാർട്സ് കടയിലെത്തിയ വിവരം കടയുടമ പൊലീസിനെ അറിയിച്ചു. ഇതോടെ ആർപ്പൂക്കര സ്വദേശിയായ താൽക്കാലിക ഡ്രൈവർ വാഹനവുമായി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എറണാകുളം മേഖല ഓഫിസിൽ ഔദ്യോഗിക ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു എന്നാണ് ഇതുസംബന്ധിച്ച് ബോർഡ് വിവരാവകാശപ്രകാരം നൽകിയ മറുപടി. ഡ്രൈവർ പൊലീസിന് നൽകിയ മൊഴി ആലുവയിൽ പോയി വരുകയാണെന്നാണ്. അപകടസമയത്ത് വാഹനത്തിൽ എ.എം. ഹാരിസ് ഉണ്ടായിരുന്നില്ല. വിവരാവകാശപ്രകാരം അന്വേഷിച്ചപ്പോൾ എറണാകുളം ഓഫിസിൽ വന്നതായി രേഖകൾ ഇല്ലെന്ന് വ്യക്തമായി. ഒൗദ്യോഗിക ആവശ്യങ്ങൾക്കുള്ള വാഹനം എ.എം. ഹാരിസ് അനധികൃതമായി വീട്ടിൽ പോകാനും വരാനും ഉപയോഗിച്ചു എന്നാണ് ആരോപണം. കോട്ടയത്തെ ഓഫിസിൽനിന്ന് ആലുവ ആലങ്ങാടുള്ള വീട്ടിലേക്ക് നിത്യവും ഓഫിസ് വാഹനത്തിലാണ് പോയിരുന്നത്. ഇത്തരത്തിൽ ഉദ്യോഗസ്ഥനെ വീട്ടിലാക്കി മടങ്ങും വഴിയാണ് അപകടമുണ്ടായത്. സർക്കാർ ഓഫിസുകളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ പാടില്ല എന്ന നിയമം ലംഘിച്ചതായും മരിച്ച രാജീവിൻെറ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പരാതിയിൽ പറയുന്നു. ഹാരിസിൻെറ ജാമ്യാപേക്ഷ വിജിലൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രണ്ടാംപ്രതി ജോസ്മോനായി അന്വേഷണം ഊർജിതമാക്കി. ഇരുവർക്കുമെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്നത് വിജിലൻസിൻെറ എറണാകുളത്തെ സ്പെഷൽ സെല്ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story