Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:04 AM GMT Updated On
date_range 12 Feb 2022 12:04 AM GMTകുംഭമാസപൂജ; ശബരിമലയിൽ ഇന്ന് നട തുറക്കും
text_fieldsbookmark_border
പത്തനംതിട്ട: ശബരിമല കുംഭമാസ പൂജക്കുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കലക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായി ഉദ്യോഗസ്ഥരുടെയും വിവിധ സ്ഥാപന പ്രതിനിധികളുടെയും യോഗം ചേർന്നു. കുംഭമാസപൂജ തീര്‍ഥാടനത്തിന് കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നത് ഉറപ്പുവരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കലക്ടർ പറഞ്ഞു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. ആരോഗ്യവകുപ്പ് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി. തീര്‍ഥാടകര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റോ കരുതണം. പമ്പയില്‍നിന്ന് തീര്‍ഥാടകര്‍ക്ക് കുടിവെള്ളം കുപ്പിയില്‍ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. നിലക്കലില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വിസ് നടത്താൻ 30 ബസുകള്‍ കെ.എസ്.ആര്‍.ടി.സി സജ്ജമാക്കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി കുടിവെള്ളലഭ്യത ഉറപ്പാക്കും. അയ്യപ്പസേവാസംഘം സ്‌ട്രെച്ചര്‍ സര്‍വിസ്, ശുചീകരണം എന്നിവക്കായി വളന്‍റിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പസേവാസംഘം അന്നദാനം നടത്തും. വനം വകുപ്പ് റാപിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കും. ശനിയാഴ്ച വൈകീട്ടാണ് മാസപൂജക്കായി ശബരിമലയിൽ നട തുറക്കുന്നത്. ഞായറാഴ്ച മുതലാണ് പതിവ് പൂജകൾ. 17 ന് നട അടക്കും. മാസപൂജയുമായി ബന്ധപ്പെട്ട് പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജലലഭ്യത ഉറപ്പാക്കുന്നതിന് കുള്ളാര്‍ അണക്കെട്ടില്‍നിന്നും 13 മുതല്‍ 17 വരെ പ്രതിദിനം 15,000 ഘനമീറ്റര്‍ ജലം തുറന്നുവിടുന്നതിന് കലക്ടർ അനുമതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story