Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബന്ധുവിനെ യാത്രയാക്കാൻ...

ബന്ധുവിനെ യാത്രയാക്കാൻ എത്തിയ യുവതിക്ക്​ ട്രെയിനിൽനിന്ന്​ വീണ്​ ദാരുണാന്ത്യം

text_fields
bookmark_border
ബന്ധുവിനെ യാത്രയാക്കാൻ എത്തിയ യുവതിക്ക്​ ട്രെയിനിൽനിന്ന്​ വീണ്​ ദാരുണാന്ത്യം
cancel
തിരുവല്ല: ഭർതൃമാതാവിനെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ യുവതി പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽപെട്ട്​ മരിച്ചു. കുന്നന്താനം നാട്ടുവാതുക്കൽ കുന്നേൽ മിഥുന്‍റെ ഭാര്യ അനുവാണ് (32) മരിച്ചത്. ശനിയാഴ്ച രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷനിലാണ് അപകടം. മിഥുന്‍റെ മാതാവ് അജിത സുരേന്ദ്രനെ ശബരി എക്സ്​പ്രസിൽ ഹൈദരാബാദിലേക്ക് യാത്രയയക്കാൻ എത്തിയതായിരുന്നു അനു. സാധനങ്ങൾ അകത്തെടുത്ത് വെക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ഇതറിഞ്ഞ് പെട്ടെന്ന് ഇറങ്ങുന്നതിനിടയിലാണ് അപകടം. കാൽ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനുമിടയിലേക്ക് വീഴുകയായിരുന്നു. പെട്ടെന്ന് ട്രെയിൻ നിർത്തി ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയിലായിരുന്ന മിഥുനും അനുവും ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. മിഥുന്‍റെ സഹോദരി മൃദുലയുടെ വിവാഹത്തിനാണ് വന്നത്. ഒരാഴ്ച മുമ്പ് മിഥുൻ മടങ്ങിപ്പോയിരുന്നു. അടുത്ത മാസം പത്തിന് അനു ദുബൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. മൃദുലയും ഭർത്താവും അനുവിനോടൊപ്പം സ്റ്റേഷനിൽ എത്തിയിരുന്നു. ചങ്ങനാശ്ശേരി കോട്ടമുറി ഇരുപ്പപുരയിടത്തിൽ ഓമനക്കുട്ടന്‍റെയും രാധാമണിയുടെയും മകളാണ്. സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story