Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 12:09 AM GMT Updated On
date_range 13 Feb 2022 12:09 AM GMTവേമ്പനാട്ടുകായലിൽ ശൗചാലയ മാലിന്യം തള്ളുന്നതായി പരാതി
text_fieldsbookmark_border
വെച്ചൂർ: വേമ്പനാട്ടുകായൽ ശൗചാലയ മാലിന്യനിക്ഷേപ കേന്ദ്രമാക്കുന്നതായി പരാതി. തണ്ണീർമുക്കം ബണ്ടിലെ വെച്ചൂർ പഞ്ചായത്ത് പരിധിയിലെ മൺചിറകൾ കേന്ദ്രീകരിച്ച് വേമ്പനാട്ടുകായലിലേക്ക് രാത്രി ടാങ്കറിൽ ശൗചാലയ മാലിന്യം കൊണ്ടുവന്ന് ഒഴുക്കിവിടുകയാണ്. അംബിക മാർക്കറ്റിൽനിന്ന് ആരംഭിക്കുന്ന പാലത്തിന്റെ ഇടതുവശത്തുള്ള ചിറയിൽ വണ്ടി നിർത്തിയിട്ടാണ് കായലിലേക്ക് മാലിന്യം തള്ളുന്നത്. മത്സ്യത്തൊഴിലാളികളെയും കായലോരവാസികളെയും മലിനീകരണം നിത്യരോഗികളാക്കുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story