Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെയ്​തിറങ്ങി ആശ്വാസമഴ

പെയ്​തിറങ്ങി ആശ്വാസമഴ

text_fields
bookmark_border
കോട്ടയം: ചുട്ടുപൊള്ളുന്ന വെയിലിന് ആശ്വാസമായി വേനല്‍മഴ പെയ്തിറങ്ങി. ശനിയാഴ്ച വൈകീട്ട്​ മൂന്നോടെയാണ് കോട്ടയം നഗരത്തിലും പരിസരങ്ങളും മഴപെയ്തിറങ്ങിയത്. രാവിലെ ചുട്ടുപൊള്ളുന്ന വെയിലായിരുന്നു. എന്നാല്‍, ഉച്ചയോടെ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായി. തുടര്‍ന്ന് ചാറ്റല്‍ മഴയായി വേനല്‍ച്ചൂടിനെ കുളിരണിയിച്ച് മഴ പെയ്തു. മൂന്ന്​ മണിക്ക്​ ആരംഭിച്ച മഴ അരമണിക്കൂറോളം നീണ്ടു. അപ്രതീക്ഷിതമായി മഴപെയ്തതോടെ ഇരുചക്രവാഹന യാത്രക്കാര്‍ സമീപത്തെ വ്യാപാരസ്ഥാപനത്തിനു മുന്നിലും മറ്റും അഭയം തേടി. മഴപെയ്തതോടെ ചൂടുമാറി അന്തരീക്ഷത്തില്‍ തണുപ്പ് അനുഭവപ്പെട്ടത് ജനങ്ങള്‍ക്ക് ആശ്വസമായി. പടം: KTL Mazha മഴ പെയ്തതിനെത്തുടര്‍ന്ന് സമീപത്തെ വ്യാപാരസ്ഥാപനത്തില്‍ കയറിനില്‍ക്കുന്ന ഇരുചക്രവാഹന യാത്രികര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story