Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹൈഡൽ ടൂറിസം വിവാദം:...

ഹൈഡൽ ടൂറിസം വിവാദം: സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടിൽ

text_fields
bookmark_border
വേണ്ടത്ര ചർച്ചയുണ്ടായില്ലെന്ന അഭിപ്രായം ശരിയല്ലെന്ന്​ സി.പി.എം തൊടുപുഴ: കെ.എസ്​.ഇ.ബി ഭൂമി ഹൈഡൽ ടൂറിസത്തിന്​ സൊസൈറ്റികൾക്ക്​ വിട്ടുനൽകിയത്​ സംബന്ധിച്ച വിവാദത്തിൽ ഇടുക്കിയിലെ സി.പി.എം, സി.പി.ഐ നേതൃത്വങ്ങൾ രണ്ടുതട്ടിൽ. ഭൂമി ​നൽകുന്നത്​ സംബന്ധിച്ച്​ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന്​ സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പ്രതികരിച്ചപ്പോൾ തീരുമാനം എൽ.ഡി.എഫ്​ സർക്കാറിന്‍റേതാണെന്നായിരുന്നു സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസിന്‍റെ മറുപടി. പൊന്മുടിയിൽ മുൻ മന്ത്രി എം.എം. മണിയുടെ മരുമകൻ പ്രസിഡന്‍റായ രാജാക്കാട് സർവിസ് സഹകരണ ബാങ്കിന് കെ.എസ്.ഇ.ബി പാട്ടത്തിന്​ നൽകിയ ഭൂമിയിൽ പരിശോധനക്കെത്തിയ റവന്യൂ സംഘത്തെ ബാങ്ക് ഭരണസമിതി അംഗങ്ങൾ തടഞ്ഞതോടെ വിവാദം വഴിത്തിരിവിലെത്തി. ഹൈഡൽ ടൂറിസം പദ്ധതികൾക്ക്​ ഭൂമി കൈമാറിയതിന്​ പിന്നിൽ അഴിമതി ഉണ്ടെന്ന ആരോപണം ശക്തമായതോടെ വൈദ്യുതി, റവന്യൂ വകുപ്പുകൾ തമ്മിലെ പോരും മുറുകുകയാണ്​. ഇത്​ ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സി.പി.എമ്മും സി.പി.ഐയും തമ്മിലെ രാഷ്ട്രീയപ്പോരിനും വഴിതെളിച്ചിട്ടുണ്ട്​. കെ.എസ്​.ഇ.ബി കൈവശം വെച്ചിരിക്കുന്നതിൽ തങ്ങളുടെ ഭൂമിയുമുണ്ടെന്നാണ്​ റവന്യൂ വകുപ്പിന്‍റെ അവകാശവാദം. വിവാദത്തിൽ ഇതുവരെ മൗനം പാലിച്ച സി.പി.ഐ ജില്ല നേതൃത്വം ആദ്യമായാണ് പരസ്യ പ്രതികരണം നടത്തുന്നത്​. മുഴുവൻ കാര്യങ്ങളും തെറ്റാണെന്ന് പറയുന്നില്ലെങ്കിലും പൊന്മുടിയിൽ അടക്കം ഹൈഡൽ ടൂറിസം പദ്ധതി നടപ്പാക്കിയപ്പോൾ മതിയായ കൂടിയാലോചന ഉണ്ടായില്ലെന്ന്​ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ചൂണ്ടിക്കാട്ടി. കൂടുതൽ ചർച്ച ചെയ്ത്​ നിയമപരമായ നടപടികൾ പൂർത്തിയാക്കണമായിരുന്നു. കെ.എസ്​.ഇ.ബിയുടെ ആവശ്യം കഴിഞ്ഞ്​ മിച്ചമുള്ള ഭൂമി റവന്യൂ വകുപ്പിന്​ വിട്ടുകൊടുക്കണം. ഇത്തരം കാര്യങ്ങൾ സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, വേണ്ടത്ര ചർച്ചയുണ്ടായില്ലെന്ന അഭിപ്രായം ശരിയല്ലെന്നായിരുന്നു സി.വി. വർഗീസിന്‍റെ ​പ്രതികരണം. പൊന്മുടിയിൽ കെ.എസ്.ഇ.ബി പാട്ടത്തിന്​ നൽകിയ ഭൂമിയിൽ മുൻകൂട്ടി അറിയിക്കാതെ റവന്യൂ വകുപ്പ് പരിശോധന നടത്തിയത് ശരിയായില്ല. ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ കെ.എസ്​.ഇ.ബിയെ അക്കാര്യം ബോധ്യപ്പെടുത്തുകയാണ്​ വേണ്ടത്​. സംയുക്ത പരിശോധന നടത്തി വസ്തുത കണ്ടെത്തണം. ഒഴിപ്പിച്ചാൽ നിയമനടപടിയെന്ന്​ ബാങ്ക്​ തൊടുപുഴ: രാജാക്കാട് സർവിസ് സഹകരണ ബാങ്കിന്​ ഭൂമി നൽകിയത് കെ.എസ്.ഇ.ബിയാണെന്നും ഒഴിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ബാങ്ക്​ പ്രസിഡന്‍റ്​ വി.എ. കുഞ്ഞുമോൻ. പൊന്മുടിയിൽ റവന്യൂ ഭൂമിയുണ്ടെങ്കിൽ കെ.എസ്.ഇ.ബിയെ ബോധ്യപ്പെടുത്തി നടപടി സ്വീകരിക്കണം. തങ്ങൾക്ക് ഭൂമി നൽകിയത് കെ.എസ്.ഇ.ബിയാണ്. ഒഴിപ്പിച്ചാൽ നഷ്ടം നൽകേണ്ടിവരുമെന്നും കുഞ്ഞുമോൻ പറഞ്ഞു. എം.എം. മണിയുടെ പേര് വിവാദത്തിലേക്ക്​ വലിച്ചിഴച്ച്​ മരുമകന് ഭൂമി നൽകിയെന്ന രീതിയിൽ പ്രചാരണം നടത്തുന്നതിന്​ പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാ​ണെന്നും കുഞ്ഞുമോൻ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story