Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജഡ്ജിക്കെതിരായ...

ജഡ്ജിക്കെതിരായ ട്വീറ്റ്​; നടൻ ചേതൻ അഹിംസ അറസ്റ്റിൽ

text_fields
bookmark_border
ബംഗളൂരു: കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ചിലെ അംഗത്തിനെതിരായ ട്വീറ്റിന്‍റെ പേരിൽ നടനും ആക്ടിവിസ്റ്റുമായ ചേതൻ അഹിംസ അറസ്റ്റിൽ. ശിരോവസ്ത്ര കേസ്​ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ്​ കൃഷ്ണ എസ്​. ദീക്ഷിതിനെ പരാമർശിച്ച് ട്വീറ്റ് ചെയ്തതിനെ തുടർന്ന് ചേതൻ അഹിംസയെ ബംഗളൂരു പൊലീസ്​ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്​ രേഖപ്പെടുത്തിയതെന്ന് സിറ്റി പൊലീസ്​ കമീഷണർ കമൽപന്ത്​ പറഞ്ഞു. ഹൈകോടതിയിൽ പരിഗണനയിലുള്ള ശിരോവസ്ത്ര കേസിൽ ജനങ്ങൾ പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന്​ കമീഷണർ മുന്നറിയിപ്പ്​ നൽകി. ഫെബ്രുവരി 16ന്​ ചേതൻ ഇട്ട ട്വീറ്റിനെതിരെ പൊലീസ്​ സ്വമേധയാ കേ​സെടുക്കുകയായിരുന്നു. രണ്ടു വർഷം മുമ്പ്​ ഒരു ബലാത്സംഗ കേസിൽ പ്രതിയെ വെറുതെവിട്ടുകൊണ്ട്​ ജഡ്ജി അസാധാരണ പരാമർശം നടത്തിയത്​ ചൂണ്ടിക്കാട്ടി ചേതൻ അന്ന്​ ഇട്ട ട്വീറ്റ്​ ടാഗ്​ ചെയ്ത്, ഇതേ ജഡ്​ജി​ ശിരോവസ്ത്ര കേസ്​ പരിഗണിക്കുകയാണെന്നും അദ്ദേഹത്തിന്​ ഇക്കാര്യത്തിൽ വ്യക്​തത വേണ്ടതുണ്ടോ എന്നു ചോദിച്ചു. താൻ ക്ഷീണിതയായിരുന്നെന്നും ബലാത്സംഗത്തിനുശേഷം മയങ്ങിപ്പോയെന്നുമുള്ള പരാതിക്കാരിയുടെ വാദത്തിന്​, 'ബലാത്സംഗത്തിന്​ ശേഷം കിടന്നുറങ്ങുക എന്നത്​ ഭാരതസ്ത്രീകൾക്ക്​ ചേർന്നതല്ലെന്നും പീഡിപ്പിക്കപ്പെട്ട സ്​ത്രീ അങ്ങനെയല്ല പ്രതികരിക്കുക' എന്നുമായിരുന്നു അദ്ദേഹം വിധിയിൽ പരാമർശിച്ചത്​. ഇത്​ ചൂണ്ടിക്കാട്ടിയായിരുന്നു ചേതന്‍റെ ട്വീറ്റ്​. ചേതൻ കസ്റ്റഡിയിലായ വിവരം ചൊവ്വാഴ്ച ഫേസ്​ബുക്കിലൂടെ ഭാര്യ മേഘയാണ്​ അറിയിച്ചത്​. തങ്ങളെ ആരും വിവരമറിയിച്ചില്ലെന്നും ചേതന്‍റെ ഫോൺ സ്വിച്ച്​ ഓഫാണെന്നും അവർ പറഞ്ഞു. ചേതനെ കുറിച്ചുള്ള വിവരം തേടി മേഘ സിറ്റി പൊലീസ്​ കമീഷണർക്ക്​ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story